നാലുവരി പാത : ഉപ്പളയിലും പരിസരങ്ങളിലും മരം മുറിയുടെ അവശിഷ്ഠങ്ങൾ റോഡരികിൽ ;ഇരുചക്രവാഹനങ്ങൾ അപകട ഭീഷണിയിൽ

0 0
Read Time:1 Minute, 5 Second

ഉപ്പള: നാലുവരി പാത നിർമ്മിക്കുന്നതിന്റ മുന്നോടിയായി നടക്കുന്ന മരം മുറിയുടെ അവശിഷ്ഠങ്ങൾ ഉപ്പളയിലും പരിസരങ്ങളിലും റോഡരികിൽ തന്നെ തള്ളുന്നതായി പരാതി.

റോഡരികിൽ തള്ളുന്ന അവശിഷ്ഠങ്ങൾ ഇരുചക്രവാഹനങ്ങൾക്കും,കാൽനട യാത്രക്കാർക്കും ഭീഷണിയാവുന്നു.
അന്നന്ന് മുറിക്കുന്നമരങ്ങളുടെ അവശിഷ്ഠങ്ങളടക്കം അതേ ദിവസം എടുത്ത് മാറ്റി റോഡ് ഒഴിഞ്ഞ് കൊടുക്കണമെന്നാണ് ആവശ്യം. എല്ലാ മേഖലയിലും ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ പോലെ ഇതും അനുഭവിക്കണോ എന്നാണ് ജനങ്ങൾ ഉയർത്തുന്ന ചോദ്യം.
അലക്ഷ്യമായി റോഡരികിൽ ഒഴിവാക്കുന്ന മരക്കമ്പുകൾ എടുത്ത് മാറ്റി ജനങ്ങൾക്ക് സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ജനങ്ങൾ ആവശ്യപ്പെടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!