Read Time:47 Second
www.haqnews.in
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറച്ചു; പുതിയ വില അര്‍ധരാത്രി മുതല്‍
പെട്രോളിന് ലിറ്ററിന് അഞ്ചുരൂപയും ഡീസലിന് 10 രൂപയും കുറയും. പുതിയ വില അർദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ച്ചയായി വില കയറുന്നതിനിടെയാണ്
പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവ കുറച്ചത്.
ഇന്ധനോത്പാദനം വർധിപ്പിക്കില്ലെന്ന് ഒപെക്(OPEC) രാജ്യങ്ങൾ അറിയിച്ചതിനാൽ വരും ദിവസങ്ങളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാൻ തന്നെയാണ് സാധ്യത.