കടയില്‍ പോകാന്‍ സുനീറിന്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റുണ്ട്​; പക്ഷേ വാക്​സിന്‍ കിട്ടിയിട്ടില്ല

കടയില്‍ പോകാന്‍ സുനീറിന്​ വാക്​സിന്‍ സര്‍ട്ടിഫിക്കറ്റുണ്ട്​; പക്ഷേ വാക്​സിന്‍ കിട്ടിയിട്ടില്ല

0 0
Read Time:1 Minute, 58 Second

കാക്കനാട്: കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണം. വാക്​സിനെടുക്കാന്‍ സ്ലോട്ട് തപ്പിയപ്പോള്‍ താന്‍ മു​േമ്ബ എടുത്തെന്ന്!. കാക്കനാട്ടെ ഓട്ടോ ഡ്രൈവറും എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സ് സ്വദേശിയ​ുമായ സുനീറാണ് കിട്ടാത്ത വാക്​സിന്‍​ എടുത്തതായി സര്‍ട്ടിഫിക്കറ്റ്​ ലഭിച്ച്‌​ വെട്ടിലായത്.
സംസ്ഥാന സര്‍ക്കാറി​െന്‍റ പുതിയ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം കടയില്‍ പോകണമെങ്കില്‍ ഒന്നാം ഡോസ് വാക്സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ആര്‍.ടി.പി.സി.ആര്‍ ഫലമോ കോവിഡ് പോസിറ്റിവായി ഒരു മാസം കഴിഞ്ഞവരോ ആകണം. നേരത്തേ പല തവണ ​േസ്ലാട്ട് ലഭിക്കാതെ വന്നതോടെ പിന്നീടാകാമെന്ന്​ കരുതിയ സുനീര്‍ ഇതോടെ വാക്സിന്‍ സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
തുടര്‍ന്ന്​ കോവിന്‍ സൈറ്റില്‍ തിരയുമ്ബോഴാണ് നേരത്തേ തന്നെ വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കാണുന്നത്.
ആഗസ്​റ്റ്​ മൂന്നിന് കാക്കനാട് യൂത്ത് ഹോസ്​റ്റലില്‍നിന്ന് വാക്സിന്‍ എടുത്തെന്നാണ് സൈറ്റില്‍ കാണിക്കുന്നത്. ഇതനുസരിച്ച്‌ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. സുനീറിന്‍റെ പേരില്‍ മറ്റാരോ വാക്സിന്‍ സ്വീകരിച്ചതായാണ്​ കരുതുന്നത്​. ഇനി തനിക്ക് ലഭിക്കുമോ എന്ന ആ​ശങ്കയിലാണ് ഇദ്ദേഹം. സംഭവത്തില്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!