അഡ്മിനിസ്ട്രേറ്റീവ് നിയമനം;ലക്ഷദ്വീപിലെ സമാധാന അന്തരീഷം തകർക്കുവാനുള്ള  ശ്രമത്തിന്റെ ഭാഗം ; പിഡിപി

അഡ്മിനിസ്ട്രേറ്റീവ് നിയമനം;ലക്ഷദ്വീപിലെ സമാധാന അന്തരീഷം തകർക്കുവാനുള്ള ശ്രമത്തിന്റെ ഭാഗം ; പിഡിപി

0 0
Read Time:2 Minute, 3 Second

ആലപ്പുഴ:
99ശതമാനം മുസ്ലീങ്ങൾ ഉള്ള ലക്ഷദീപ് നിവാസികളുടെ സമാധാനവും സാംസ്‌കാരിക പൈതൃകവും തകർക്കാനുള്ള ആസൂത്രിത ശ്രമങ്ങളുടെ ഭാഗമാണ് ഗുജറാത്തെ മുൻ ആഭ്യന്തര സഹമന്ത്രിയും ഗുജറാത്ത് കലാപത്തിന്റെ സൂത്രദാരനുമായ പ്രഫുൽപട്ടേലിനെ ദ്വീപ് അഡ്മിനിസ്ട്രേറ്റർ ആയി നിയമിച്ചതെന്ന് PDP ആലപ്പുഴ ജില്ലാ പ്രസിഡന്റ് N അനിൽകുമാർ .

ദ്വീപ് നിവാസികളുടെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നായ പാൽ ഉൽപ്പാദനം പൂർണമായി ഇല്ലാതാക്കി ഗുജറാത്ത് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അമൂലിന്റെ ഉൽപ്പനങ്ങൾ വിറ്റഴിക്കുകയും ഒരു വർഷത്തോളം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതിരുന്ന ദ്വീപിൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു വൈറസിന്റെ അതിവ്യാപനത്തിന് ഇടവരുത്തുകയും കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യാത്ത സ്ഥലത്തു ഗുണ്ടാ ആക്ട് നടപ്പിൽ വരുത്തുകയും മദ്യശാലകൾ തുറക്കുവാനും തീരസംരക്ഷണം എന്നതിന്റെ മറവിൽ മൽസ്യതൊഴിലാളികളുടെ ജീവനോപാധികളും ഷെഡ്ഡുകളും നശിപ്പിക്കുകയും ചെയ്യുന്നത് വഴി ദ്വീപിലെ സമാധാനം തകർത്തുകൊണ്ട് കലാപത്തിന്റെ വിഷവിത്തുകൾ വിതറുവാനാണ് പ്രഫുൽ പട്ടേലിന്റെ ശ്രമം.
ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും അവരുടെ പൈതൃകവും സംരെക്ഷിക്കുന്നതിനു പ്രഫുൽ പട്ടേലിനെ തിരിച്ചു വിളിക്കുന്നത് വരെ ശക്തമായ പ്രതിഷേധം കേരളത്തിൽ നിന്നും ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!