ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണു  മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ അന്തരിച്ചു

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണു മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ അന്തരിച്ചു

0 0
Read Time:2 Minute, 33 Second

ഫുട്ബോൾ കളിക്കിടെ കുഴഞ്ഞ് വീണു മുസ്ലിം ലീഗ് സജീവ പ്രവർത്തകൻ അന്തരിച്ചു

കുമ്പള: മുസ്ലിംലീഗ് സജീവ പ്രവർത്തകനും ഉളുവാർ സ്വദേശിയുമായ ഹസ്സൻ ഉളുവാർ മരണപ്പെട്ടു.

കുമ്പളയിൽ ഫുട്ബോൾ കളിക്കിടെ റഫറി കുഴഞ്ഞുവീണ് മരിച്ചു. കുമ്പള ഉളുവാർ ബദ്രിയ മൻസിൽ സ്വദേശി അബ്ദുല്ലയുടെയും ഖദീജയുടെയും മകൻ ഹസ്സൻ ഉളുവാർ (46) ആണ് മരിച്ചത്.
ഹസ്സനെ സുഹൃത്തുക്കൾ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നാട്ടിലെ സാമൂഹ്യ പ്രവർത്തനത്തിൽ എന്നും മുന്നിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഹസ്സൻ വൈറ്റ്ഗാർഡ് അംഗം കൂടിയാണ്.

ഇന്നലെ വൈകുന്നേരം 6 മണിയോടെ കുമ്പളയിലെ ഫുട്ബോൾ മൈതാനത്ത് നടന്ന മത്സരത്തിൽ റഫറിയായി നിൽക്കുന്നതിനിടെയാണ് സംഭവം. കളി നടക്കുന്നതിനിടെ പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ട ഹസ്സൻ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.ഹസ്സൻ പ്രദേശത്തെ പ്രശസ്തനായ ഫുട്ബോൾ കളിക്കാരനും റഫറിയുമായിരുന്നു.
നാട്ടിലെ വിവിധ ടൂർണമെന്റുകളിൽ സ്ഥിരമായി റഫറിയിങ് നടത്താറുണ്ടായിരുന്നു. കായികക്ഷമതയുള്ള ആളായിരുന്ന ഹസ്സന്റെ പെട്ടെന്നുള്ള മരണം നാട്ടുകാരെ ഞെട്ടിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.
ഭാര്യ: സമീറ. മകൾ: ഖദീജ അൻഫാ. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. ഖബറടക്കം ഉളുവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.പ്രദേശത്തെ കായിക-സാമൂഹിക രംഗങ്ങളിൽ സജീവമായിരുന്ന ഹസ്സന്റെ മരണത്തിൽ നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയത്.

`

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!