എം.എൻ ആർട്സ് & സ്പോർട്സ് ക്ലബ് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു

എം.എൻ ആർട്സ് & സ്പോർട്സ് ക്ലബ് വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു

1 0
Read Time:1 Minute, 50 Second

ഉപ്പള:
എം.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് ചില വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിച്ചു.
കേരള സിവിൽ സർവീസ് അക്കാദമിയുടെ നേതൃത്വത്തിൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി നടത്തിയ ‘സിവിൽ സർവീസ് സ്പെഷ്യൽ പ്രോജക്ട്’ പ്രവേശനപരീക്ഷയിൽ ഉയർന്ന മാർക്ക് നേടി, നമ്മുടെ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ‘എം.എ ഹുദൈഫി’ നെ മഞ്ചേശ്വരം താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർ ശ്രീ. ശ്രീകാന്ത് സ്നേഹോപഹാരം നൽകി ആദരിച്ചു. ശ്രീ. അൽത്താഫ് പാവൂർ ബർൺ ഔട്ടിന്റെ പരിശീലനത്തിൽ വളർന്ന,65 കേറ്റഗറി ഗോൾഡ് മെഡൽ ചാംപ്യനും മിസ്റ്റർ കാസർകോടും മിസ്റ്റർ മംഗലാപുരവുമായ ശ്രീ. സത്താർ ബർൺ ഔട്ടിനെ വാർഡ് മെമ്പർ ശ്രീ. മുഹമ്മദ് കുഞ്ഞി സ്നോഹപഹാരം നൽകി ആദരിച്ചു. ഡെപ്യൂട്ടി തഹസിൽദാർ ശ്രീ. ശ്രീകാന്ത് സന്ദേശങ്ങൾ പങ്കുവെച്ചു.
പരിപാടിയിൽ ശ്രീ. അഷ്റഫ് പാടി, മൂസോടി സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീ. അഷ്റഫ് കണ്ണങ്കളം, ശ്രീ. സലീം എം.എച് ഷാഫി നഗർ, ശ്രീ. ഹകീം അന്ധേരി, ശ്രീ. റസാഖ് ഫകീർ ഷാഫി നഗർ, എം.എൻ ക്ലബ് പ്രസിഡന്റ് ശ്രീ. നൗസു മലബാർ, സെക്രട്ടറി ശ്രീ. മജീദ് മലബാർ, ട്രഷറർ ശ്രീ. അൻസാർ സലാം, ശ്രീ. നവാസ് മൂസോടി, ശ്രീ. മൂസ ഗോളിയാടി, ശ്രീ. മുഹമ്മദ് കാർ, മറ്റു ക്ലബ് ഭാരവാഹികളും സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!