ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെ.എസ്.എസ് ; യു.ഡി.എഫ് മായി പ്രവർത്തിക്കും

ഇടത് മുന്നണിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ജെ.എസ്.എസ് ; യു.ഡി.എഫ് മായി പ്രവർത്തിക്കും

0 0
Read Time:1 Minute, 15 Second

തിരുവനന്തപുരം: എല്‍ ഡി എഫുമായുള്ള ബന്ധം അവസാനിപ്പിച്ച ജെ എസ് എസ് യു ഡി എഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന നേതൃയോഗമാണ് ഈ തീരുമാനമെടുത്തത്. തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ബീനാകുമാരിയോട് നേതൃത്വം വിശദീകരണം തേടും.

ജെ എസ് എസിനെ ഇടത് മുന്നണിയുടെ ഘടക കക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ ആര്‍ ഗൗരിയമ്മ പല തവണ കത്ത് നല്‍കിയിരുന്നു. എന്നാല്‍, മുന്നണിയുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. പാര്‍ട്ടി തീരുമാനത്തെ എതിര്‍ത്ത ബീനാകുമാരിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!