ദുബായ് മലബാർ കലാ സാംസ്കാരിക വേദി   പി.ടി. അബ്ദു റഹ്മാൻ  പുരസ്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും   റിസ ഫൈസലിനും

ദുബായ് മലബാർ കലാ സാംസ്കാരിക വേദി പി.ടി. അബ്ദു റഹ്മാൻ പുരസ്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും റിസ ഫൈസലിനും

0 0
Read Time:1 Minute, 43 Second

ഉപ്പള:
ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പി.ടി.അബ്ദു റഹ്മാൻ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്കും ,വളരെ ചുരുങ്ങിയ കാലംകൊണ്ട് യൂട്യൂബിൽ തരംഗമായി മാറിയ കൊച്ചു ഗായിക റിസ ഫൈസലിനും.
അവാർഡ് സമർപ്പണ ചടങ്ങ് “ആദരസ്പർശം” നവമ്പർ 6 വെള്ളിയാഴ്ച വൈകിട്ട് 3 മണിക്ക് ഉപ്പള സിഎച്ച് സൗധത്തിൽ വെച്ച് നടക്കും. ഒരു മഹാമാരിയുടെ മുന്നിൽ തളരാതെ മഞ്ചേശ്വരം മണ്ഡലത്തിലെയും പരിസരപ്രദേശങ്ങളിലെയും അനേകം രോഗികളെ സമാശ്വാസത്തിൻറെ വഴികളിലേക്ക് തിരിച്ചുകൊണ്ടുവന്നു ആരോഗ്യപ്രവർത്തകരെയും ചടങ്ങിൽ അനുമോദിക്കും.
മഞ്ചേശ്വരം എം.എൽ.എ എം.സി ഖമറുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്യും. പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തു കാരനുമായ കെ.എം അബ്ബാസ് ആരിക്കാടി മുഖ്യപ്രഭാഷണം നടത്തും. ജന പ്രതിനിധികൾ സാമൂഹിക-സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖരായ ടി എ. മൂസ, വി എം മുനീർ ഹാജി, ദേശീയ കാർ റാലി ജേതാവ് മൂസ ശരീഫ്, എം അബ്ബാസ്, ഹനീഫ് ഗോൾഡ് കിംഗ് എന്നിവർ സംബന്ധിക്കുമെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനർ അഷ്‌റഫ്‌ കർള അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!