വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്ബിരി കൊള്ളുന്നതിനിടെ എങ്ങനെ രാജ്യം വിടാമെന്നതു സംബന്ധിച്ച് ഗൂഗിളില്‍ തിരയുകയാണ് ഒരു വിഭാഗം അമേരിക്കക്കാര്‍. രണ്ടാം തവണയും ജസിന്ത ആര്‍ഡേണ്‍ വിജയിച്ച ന്യൂസിലാന്‍ഡിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് വലിയൊരു വിഭാഗം അമേരിക്കക്കാര്‍ ഗൂഗിളില്‍ തിരയുന്നതെന്ന് ഗൂഗിള്‍ ട്രെന്‍ഡ്സ് ഫലങ്ങള്‍ സൂചിപ്പിക്കുന്നു.
സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ നടത്തുകയും കൊവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ വീഴ്ചകളുടെ പേരിലും ട്രംപ് വലിയ വിമര്‍ശനം നേരിട്ടിരുന്നു. എന്നാല്‍ വിവാദ നടപടികള്‍ക്കിടയിലും യു.എസിലെ നിര്‍ണായകമായ പല സ്വിങ് സ്റ്റേറ്റുകളിലും ട്രംപിനാണ് വിജയം.
അതേസമയം, ജസീന്ത ആര്‍ഡേണ്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കും പാര്‍ലമെന്റില്‍ മികച്ച പ്രാതിനിദ്ധ്യം കൊടുത്തതിന്റെ പേരില്‍ വലിയ പ്രശംസ നേടുകയാണ്.
കൊവിഡ് മഹാമാരി ഫലപ്രദമായി രണ്ടുതവണയും നേരിട്ടതും ജസിന്തയ്ക്ക് നേട്ടമായി. How to move to Newzeland
(എങ്ങനെ ന്യൂസിലാന്‍ഡിലേയ്ക്ക് പോകാം) എന്ന കീവേഡാണ് ഇപ്പോള്‍ യു.എസില്‍ ട്രന്‍ഡിംഗിലുള്ളത്. ഈ കീവേഡ് ട്വിറ്ററിലും ട്രെന്‍ഡ് ചെയ്യുന്നുണ്ട്. തീവ്ര വലതുപക്ഷക്കാരനായ ട്രംപ് വിജയം ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ന്യൂസീലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്കുള്ള കുടിയേറ്റ സാദ്ധ്യതകള്‍ അമേരിക്കക്കാര്‍ തിരയുന്നത്.