Read Time:1 Minute, 9 Second
തിരുവനന്തപുരം: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ നടത്തിയത്.
വെള്ളയമ്പലം ജംഗ്ഷനിൽ നടന്ന പ്രതിഷേധം കെ.വി.വി.ഇ.എസ് വെള്ളയമ്പലം-ശാസ്തമംഗലം യൂണിറ്റ് പ്രസിഡണ്ട് മുക്ന്ദേഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജലീൽ ബി.സി സൽവാഡൈൻ, സെക്രട്ടറി ഹരിലാൽ, ട്രഷറർ സിയാദ് ഗ്ലോബൽ എന്നിവർ പങ്കെടുത്തു. വിവിധ ജംഗ്ഷനുകളിൽ അഞ്ച് വീതം പേർ ചേർന്ന് പ്രതിശേധ പരിപാടികൾ നിയന്ത്രിച്ചു.