ദുബായിൽ അറബിയുടെ കട ഉദ്ഘാടനം ചെയ്തത്  മലയാളി ;  ഇദ്ദേഹത്തെ ക്ഷണിക്കാൻ കാരണം ഇതാണ്……(വീഡിയോ കാണാം)

ദുബായിൽ അറബിയുടെ കട ഉദ്ഘാടനം ചെയ്തത് മലയാളി ; ഇദ്ദേഹത്തെ ക്ഷണിക്കാൻ കാരണം ഇതാണ്……(വീഡിയോ കാണാം)

0 0
Read Time:1 Minute, 47 Second

ദുബായ്:ഗൾഫ് നാടുകളിൽ മലയാളികൾ കടയും ഓഫിസുകളും ഉദ്ഘാടനം ചെയ്യാൻ സ്വദേശികളായ അറബികികളെയും സ്പോൺസർമാരെയും വിളിക്കുന്നത്  ഗൾഫിൽ സാധാരണമാണ്. എന്നാൽ ഒരു സ്വദേശി അറബി സ്വന്തം സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ മലയാളിയുടെ ഒഴിവ് നോക്കി കാത്തിരുന്ന  വിചിത്രമായ സംഭവം ദുബയിൽ നടന്നത് എല്ലാവരെയും അത്ഭുതപ്പെടുത്തി.

ദുബയ് അൽത്തവാറിൽ ഇസിഎച്ച് എന്ന ബിസിനസ് കൺസൾട്ടിങ് സ്ഥാപനം നടത്തിവരുന്ന കോഴിക്കോട് സ്വദേശി ഇഖ്ബാൽ മാർക്കോണി എന്ന  യുവസംരംഭകനാണ് ഈ അപൂർവ സൗഭാഗ്യം ലഭിച്ചത്.
നിരവധി  അറബ്  പ്രമുഖർ  ഉണ്ടായിരിക്കെ അലി റമദാൻ അലി അഹമ്മദ് എന്ന സ്വദേശി പ്രമുഖൻ തന്റെ പുതിയ സംരംഭമായ ദുബായ് ഖിസൈസിലെ ടയർ ഫിക്സിങ് ആന്റ് വീൽ അലൈൻമെന്റ് സർവീസസ് ഉദ്ഘാടനം ചെയ്യാൻ ഇഖ്ബാലിനെ നിർബന്ധിക്കുകയായിരുന്നു.വിദേശ നിർമിതം ഉൾപ്പെടെയുള്ള വിവിധയിനം ടയറുകളുടെ കടയാണ് തുറന്നിരിക്കുന്നത്.

തന്റെ വ്യാപാര വളർച്ചയ്ക്ക് നിമിത്തമായത് ഇഖ്ബാൽ ആണെന്നാണ് ഇതിനു കാരണമായി അലി അഹമ്മദ് പറഞ്ഞത്. വർഷങ്ങളായുള്ള  സൗഹൃദം അലി അഹമ്മദുമായി ഉണ്ടെന്ന് ഇഖ്ബാൽ പറഞ്ഞു. മുൻ പോലിസ് ഉദ്യോഗസ്ഥനാണ് അലി അഹ്‌മദ്‌.

വീഡിയോ കാണാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

https://youtu.be/Mfjq7mpc1Ws

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!