വികെയർ മീത്തൽ മാങ്ങാട് 2020-21 ഗവേണിംഗ് ബോഡി നിലവിൽ വന്നു

വികെയർ മീത്തൽ മാങ്ങാട് 2020-21 ഗവേണിംഗ് ബോഡി നിലവിൽ വന്നു

0 0
Read Time:5 Minute, 47 Second

മീത്തൽമാങ്ങാട് :
ജീവകാരുണ്യ സാംസ്കാരിക വിദ്യാഭ്യാസോന്നമന മേഖലയിൽ പ്രവർത്തിച്ച് വരുന്ന വികെയർ മീത്തൽ മാങ്ങാടിൻറ 2020-2021 വർഷത്തേക്കുള്ള ഗവേണിംഗ് ബോഡി നിലവിൽ വന്നു.
അഡ്മിനിസ്ട്രേഷൻ വിംഗ്
പ്രസിഡൻറായി ഫൈസൽ മുഹമ്മദിനെയും, ജനറൽ സെക്രട്ടറിയായി സിദ്ധിഖ് ഖാദറിനെയും,ട്രഷററായി മുഹമ്മദ് അബുദാബി,
ജംഷീർ ആടിയത്ത് എന്നിവരെയും വികെയർ യോഗം ഐക്യഘണ്ഠേന തിരഞ്ഞെടുത്തു.
രക്ഷാധികാരികളായി സീതി ഖാദറിനയും,
ഷാഫി ഖത്തറിനെയും,അബ്ദുൾ റഹ്മാൻ താമരക്കുഴിയെയും വൈസ് പ്രസിഡൻറുമാരായി സാദിഖ് ബാവിക്കര യെയും,മജീദ് അജ്മാൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.

ജോയിൻറ് സെക്രട്ടറിമാരായി
സമീർ ലിയ യെയും ,റഫീഖ് ഖത്തറിനെയും ഓഡിറ്ററായി ഷാഫി മൊട്ടയിലിനെയും യോഗം തിരഞ്ഞെടുത്തു.
കമ്മിറ്റി അംഗങ്ങളായി ഗഫൂർ ഉമ്മർ, എം.കെ.എം മീത്തൽ മാങ്ങാട്,ഫൈസൽ മൊട്ടയിൽ,തൗസീഫ് മുഹമ്മദ് ,അച്ചു റസാഖ്,യുസഫ് സുള്ള്യ,ഹനീഫ് റസാഖ് ഖാസിം ,ഷംസു മുഹമ്മദ്
എന്നിവരെയും തിരഞ്ഞെടുത്തു.

യോഗത്തിൽ 2020-21 വർഷം നടപ്പിൽ വരുത്തേണ്ട പദ്ധതികൾ ചർച്ച ചെയ്തു.

വികെയർ കൈതാങ്ങ്,വികെയർ എമർജൻസി കെയർ,വികെയർ മംഗല്യനിധി, വികെയർ ബൈത്തുൽ ഹയാൻ,വികെയർ എഡ്യുകെയർ, വികെയർ മെഡികെയർ,വികെയർ പബ്ലിക്ക് കെയർ, വികെയർ സേഫ് സോൺ തുടങ്ങിയ വിവിധ പദ്ധതികൾ അഞ്ച് വർഷത്തോളമായി വികെയർ മീത്തൽമാങ്ങാട് നടത്തി വരുന്നു.

നിർധനർക്കുള്ള വിവാഹ ധന സഹായ പദ്ധതിയായ
‘വികെയർ മംഗല്യ നിധി’ യിലൂടെ പതിനഞ്ചോളം യുവതികൾക്ക് സഹായമൊരുക്കി.
‘വികെയർ ബൈത്തുൽ ഹയാൻ’ പദ്ധതിയിലൂടെ ഒരു വീട് പൂർണ്ണമായും നിർമ്മിച്ചു നൽകുകയും, ഭാഗികമായി തകർന്ന മൂന്ന് വീടുകളുടെ പ്രവർത്തികൾ ഏറ്റെടുക്കുകയും ചെയ്തു. അശരണരിലേക്ക് റംസാൻ റിലീഫ് ഏകോപിപ്പിക്കുന്ന പദ്ധതിയായ ”വികെയർ കൈതാങ്ങ്” അഞ്ചാം വർഷം പൂർത്തിയായപ്പോൾ മുന്നൂറിലേറെ പേരിലെ കണ്ണീരൊപ്പലായി പദ്ധതി മാറി.

‘വികെയർ എമർജൻസി കെയർ’ പദ്ധതിയിലൂടെയുള്ള അടിയന്തിര ചികിത്സ സഹായം ഇരുപതോളം പേരിലെത്തിക്കാൻ വികെയർ പ്രവർത്തർക്ക് കഴിഞ്ഞു.
സൗജന്യമായി
കുടിവെള്ള സ്ഥിരം സൗകര്യമൊരുക്കി കൊടുക്കുന്ന ‘വികെയർ വാട്ടർ കെയർ’ പദ്ധതിയിലൂടെ വിധവയും,അന്ധയുമായ നിർദ്ദന യുവതിയുടെ വീട്ടിലേക്ക് സ്ഥിരം കുടിവെള്ള സൗകര്യവും കൂളിക്കുന്ന താമരക്കുഴി അംഗൺവാടിയിലേക്കുള്ള കൂടിവെള്ള സജ്ജീകരണവും നിർവ്വഹിച്ചു. നിർധന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകൾ,പഠനോപകരണ വിതരണം ചെയ്യൽ,
ബാര വെൽഫയർ എൽ.പി സ്കൂൾ,മീത്തൽമാങ്ങാട് ദാറുൽ ഉലൂം ഹയർ സെക്കൻററി മദ്രസ്സ എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്ക് പിന്തുണയായി പഠനവും,സർഗാത്മകതയും വളർത്താനുദ്ദേശിച്ചുള്ള പദ്ധതി യാണ് ‘വികെയർ എഡ്യുകെയർ’. അവാർഡുകൾ,മൊമൻറോകൾ, ബയോ ഡസ്റ്റ് ബിനുകൾ മുതലായവ നൽകി വരുന്നു.
പൊതുജനങ്ങൾക്കായുള്ള പൊതുവായ പദ്ധതികൾ മീത്തൽമാങ്ങാട് ,കൂളിക്കുന്ന് പ്രദേശങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ‘വികെയർ പബ്ലിക്ക് കെയർ’. തെരുവു വിളക്കുകൾ സ്ഥാപിക്കൽ, ഡ്രയിനേജ് നിർമ്മാണം, സൂചനാ ബോർഡുകൾ സ്ഥാപിക്കൽ,പ്രദേശത്തെ റോഡ് നിർമ്മാണ ഇടപെടലുകൾ വികെയർ നടത്തി വരുന്നു. കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമരത്തിലെ വികെയർ പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. ആഘോഷദിനങ്ങൾ വൃദ്ധസദനങ്ങളിലേയും,ജുവൈനൽ ഹോമിലേയും കൂട്ടികൾക്കൊപ്പം സഹായമെത്തിച്ചും, അവർക്കൊപ്പം ചിലവഴിച്ചും മാതൃക കാട്ടി.
നവീനമായ രീതിയിൽ പ്രാദേശിക സുരക്ഷ മുൻ നിർത്തി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ‘വികെയർ സേഫ് സോൺ’. പ്രദേശത്ത് സുപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ക്യാമറകൾ സ്ഥാപിക്കൽ, ജാഗ്രത നിർദ്ദേശങ്ങൾ മുതലായവ ഈ പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നു.
രോഗികൾക്കുള്ള ഫോൾഡിംഗ് ഹോസ്പിറ്റൽ കട്ടിൽ, വീൽ ചെയർ, വാട്ടർ ബെഡ്, ഡയപർ, ഓട്ടോ മാറ്റിക് ബി.പി ചെക്കിംഗ് മെഷീൻ വിതരണം മുതലായവ ‘വികെയർ മെഡികെയർ’ പദ്ധതി യിലൂടെ നടത്തി വരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!