ഐ പി എല്ലിൽ ഇരട്ട സൂപ്പർ ഓവർ ;ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം

ഐ പി എല്ലിൽ ഇരട്ട സൂപ്പർ ഓവർ ;ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം

0 0
Read Time:6 Minute, 53 Second

ദുബൈ: ഐപിഎല്ലില്‍ ഇരട്ടസൂപ്പര്‍ ഓവറിലേക്ക് എത്തിയ മുംബൈ ഇന്ത്യന്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള ആവേശപ്പോരിനൊടുവില്‍ പഞ്ചാബിന് ജയം. മുംബൈ ഉയര്‍ത്തിയ രണ്ടാമത്തെ സൂപ്പര്‍ ഓവറിലെ 11 റണ്‍സ് വിജയ ലക്ഷ്യം പഞ്ചാബ് രണ്ട് പന്ത് ശേഷിക്കെ മറികടന്നു. ട്രെന്‍ഡ് ബോള്‍ട്ട് എറിഞ്ഞ സൂപ്പര്‍ ഓവിന്റെ ആദ്യ പന്ത് തന്നെ വമ്ബന്‍ സിക്‌സറടിച്ച്‌ ഗെയില്‍ പഞ്ചാബിന് വിജയ പ്രതീക്ഷ നല്‍കിരുന്നു, അവസാന പന്തില്‍ മായങ്ക് ഒരു ഫോറും കൂടി നേടിയാണ് പഞ്ചാബിന് ജയമൊരുക്കിയത്. നേരത്തെ തങ്ങളുടെ രണ്ടാമത്തെ സൂപ്പര്‍ ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സാണ് മുംബൈക്ക് നേടാനായത്. റണ്ണൗട്ടിലൂടെ മുംബൈക്ക് ഹാര്‍ദീക് പാണ്ഡ്യയുടെ വിക്കറ്റാണ് നഷ്ടമായത്.

പൊള്ളാര്‍ഡും സൂര്യകുമാറും ചേര്‍ന്നാണ് പിന്നീട് ജോര്‍ദാന്‍ എറിഞ്ഞ സൂപ്പര്‍ ഓവര്‍ ഇന്നിംഗ്‌സ് നേരിട്ടത്.

ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് ഉയര്‍ത്തിയ അഞ്ച് റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ മുംബൈക്ക് പഞ്ചാബിന്റെ അതേ സ്‌കോര്‍ മാത്രമാണ് നേടാനായത്. ഷമി എറിഞ്ഞ ഓവര്‍ നേരിട്ട രോഹിതിനും ഡി കോക്കിനും ബൗണ്ടറികളില്ലാതെ അഞ്ച് റണ്‍സ് മാത്രമാണ് നേടാനായത്. നേരത്തെ മുംബൈക്കായി സൂപ്പര്‍ ഓവറില്‍ പന്തെറിയാന്‍ എത്തിയത് ബുംറ ആയിരുന്നു. ആറ് പന്തുകള്‍ നേരിട്ട പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. രണ്ടാമത്തെ പന്തില്‍ പുരാന്റെയും അവസാന പന്തില്‍ രാഹുലിന്റെയും വിക്കറ്റുകളാണ് ബുംറ വീഴ്ത്തിയത്. ഒരു ബൗണ്ടറി പോലും വിട്ട് കൊടുക്കാതെ ബുംറ മികച്ച ബൗളിംഗ് പുറത്തെടുത്തത് മുംബൈ ഇന്ത്യന്‍സിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു.

51 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത നായകന്‍ കെ.എല്‍ രാഹുലാണ് പഞ്ചാബ് ഇന്നിംഗ്‌സിലെ ടോപ് സ്‌കോര്‍. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ 11 പന്തില്‍ നിന്ന് 10 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിനെ പുറത്താക്കി ബുംറ മുംബൈക്ക് പ്രതീക്ഷ നല്‍കി. പിന്നീട് കെ.എല്‍ രാഹുല്‍ ഗെയ്ല്‍ സംഖ്യം ഒന്നിച്ചപ്പോള്‍ പഞ്ചാബിന് 42 റണ്‍സാണ് ലഭിച്ചത്. എന്നാല്‍ രാഹുല്‍ ചഹറിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ക്യാച്ച്‌ നല്‍കി ഗെയല്‍ മടങ്ങി. പിന്നീട് ക്രീസിലെത്തിയ നിക്കോളാസ് പുരാന്‍ 12 പന്തില്‍ നിന്ന് 24 റണ്‍സെടത്ത് മടങ്ങിയപ്പോഴും മറുവശത്ത് രാഹുല്‍ മികച്ച ഫോമില്‍ ബാറ്റ് വീശി, പുരാന് ശേഷം എത്തിയ മാക്‌സ്‌വെല്‍ ഇത്തവണയും നിരാശനാക്കി. രണ്ട് പന്തുകള്‍ നേരിട്ട താരം റണ്‍സൊന്നും എടുക്കാതെ മടങ്ങി. പിന്നീട് 18 മത്തെ ഓവറില്‍ 51 പന്തില്‍ നിന്ന് 77 റണ്‍സെടുത്ത രാഹുലിനെ ബുംറ വിക്കറ്റിന് പിന്നില്‍ കുടുക്കി. എഴ് ഫോറും മൂന്ന് സികസുമാണ് താരത്തിന്റെ ഇന്നിംഗ്‌സിലുണ്ടായത്. 153 ന് അഞ്ച് എന്ന നിലയിലെത്തിയ പഞ്ചാബിന്റെ വിജയ പ്രതീക്ഷകള്‍ എല്ലാം ഇതോടെ അവസാനിക്കുകയായിരുന്നു. 15 പന്തില്‍ ജയിക്കാന്‍ 24 റണ്‍സുളളപ്പോഴായിരുന്നു രാഹുലിന് പിഴവ് സംഭവിച്ചത്. ക്രീസില്‍ ഉണ്ടായിരുന്ന ദീപക് ഹൂഡ 16 പന്തില്‍ നിന്ന് 23 റണ്‍സ് നേടിയും ജോര്‍ദാന്‍ 8 പന്തില്‍ നിന്ന് 13 റണ്‍സും നേടിയപ്പോള്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തി. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ദീപക് ഹൂഡ ഡബിളിന് ശ്രമിച്ചെങ്കിലും സെക്കന്‍ഡ് റണ്ണിന് ശ്രമിച്ചപ്പോള്‍ റണ്ണൗട്ടാകുകയായിരുന്നു.

നേരത്തെ നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ 176 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ക്വിന്റണ്‍ ഡിക്കോക്കാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. 43 പന്തുകള്‍ നേരിട്ട ഡിക്കോക്ക് മൂന്ന് വീതം സിക്സും ഫോറുമടക്കം 53 റണ്‍സെടുത്തു.ഇന്നിംഗ്‌സ് തുടക്കത്തില്‍ രോഹിത് ശര്‍മ (9), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (7) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ ക്വിന്റണ്‍ ഡിക്കോക്ക് – ക്രുണാല്‍ പാണ്ഡ്യ സഖ്യമാണ് മുംബൈ ഇന്നിങ്സിനെ താങ്ങിനിര്‍ത്തിയത്. നാലാം വിക്കറ്റില്‍ ഇരുവരും 58 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 30 പന്തില്‍ നിന്ന് ഒരു സിക്സും നാലു ഫോറുമടക്കം 34 റണ്‍സെടുത്ത ക്രുണാലിനെ പുറത്താക്കി രവി ബിഷ്ണോയിയാണ് പഞ്ചാബിന് ബ്രേക്ക് ത്രു നല്‍കിയത്. പിന്നീട് ഹാര്‍ദി പാണ്ഡ്യയും (8) മടങ്ങി. തുടര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കിറോണ്‍ പൊളളാര്‍ഡും നഥാന്‍ കോള്‍ട്ടര്‍-നെയ്ലും ചേര്‍ന്നാണ് മുംബൈയെ 176-ല്‍ എത്തിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് വെറും 21 പന്തില്‍ നിന്ന് 57 റണ്‍സാണ് അടിച്ചെടുത്തത്. പൊള്ളാര്‍ഡ് 12 പന്തില്‍ നിന്ന് നാലു സിക്സറുകളടക്കം 34 റണ്‍സെടുത്തു. കോള്‍ട്ടര്‍-നെയ്ല്‍ 12 പന്തില്‍ നിന്ന് നാലു ഫോറടക്കം 24 റണ്‍സുമെടുത്തു. പഞ്ചാബിനായി അര്‍ഷ്ദീപ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!