മാപ്പിളപ്പാട്ട് രംഗത്ത് തരംഗമായികൊണ്ടിരിക്കുന്നു ‘ബേബി റിസാ ഫൈസലി’ന്  ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരവ് നൽകി

മാപ്പിളപ്പാട്ട് രംഗത്ത് തരംഗമായികൊണ്ടിരിക്കുന്നു ‘ബേബി റിസാ ഫൈസലി’ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ആദരവ് നൽകി

0 0
Read Time:1 Minute, 42 Second

തൃക്കരിപ്പൂർ: മാപ്പിളപ്പാട്ട് രംഗത്ത് നവമാധ്യമങ്ങളിൽ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നു ബേബി റിസാ ഫൈസലിനെ തൃക്കരിപ്പൂരിലെ അവരുടെ വീട്ടിൽ ചെന്ന് ദുബായ് മലബാർ കലാ സാംസ്കാരിക വേദി ഭാരവാഹികളായ അഷ്‌റഫ്‌ കർള അബ്ദുൽ ഹമീദ് ഷുഹൈബ് തൃക്കരിപൂർ അഭിനന്ദിച്ചു. ഷുഹാത്. കെ പി , റഷീദ് വളപട്ടണം സമീർ എം ടി പി എന്നിവർ സംബന്ധിച്ചു.

അടുത്ത കാലത്ത് പുറത്തിറങ്ങിയ തട്ടിയും മുട്ടിയും ബിയ്യാത്തു, സുന്ദരിയും ചന്ദ്രനും എന്ന ആൽബങ്ങൾ ഇതിനോടകം തന്നെ ഏറെ ശ്രദ്ധയാകർഷിച്ച കൊണ്ട് യൂട്യൂബിൽ തരംഗമായി മാറിയിരിക്കുകയാണ്. ഈ ആൽബങ്ങളിലെ പാട്ടുകളുടെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് പ്രമുഖ ഗാനരചയിതാവ് ഷുക്കൂർ ഉടുമ്പുന്തലയാണ്.

ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള പി ടി അബ്ദുറഹ്മാൻ പുരസ്കാരവും അതോടൊപ്പം നവാഗത ബാലതാരത്തിനുള്ള പുരസ്കാരം റിസാ ഫൈസലിനും ദുബായ് മലബാർ കലാസാംസ്കാരിക വേദി നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു അടുത്തുതന്നെ വിപുലമായ ചടങ്ങിൽ വിതരണം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!