കോഴിക്കോട്: കൊവിഡ് പോസിറ്റീവ് ആയി മരണപ്പെടുന്നവരുടെ മൃതദേഹങ്ങളോട് അനാദരവ് കാണിക്കുന്നത് അവസാനിപ്പിക്കണമെന്ന് കോഴിക്കോട് പാളയം ജുമാ മസ്ജിദ് ഇമാം ഡോ.ഹുസൈന്‍ മടവൂര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
മൃതദേഹങ്ങളെ അനാദരിക്കരുതെന്നും മതാചാരമനുസരിച്ച് തന്നെ മൃതദേഹം മറവ് ചെയ്യാമെന്ന് ലോകാരോഗ്യ സംഘടനയുടെ കൊവിഡ് പ്രോട്ടോക്കോള്‍ പറയുന്നുണ്ടെന്ന് ഹുസൈന്‍ മടവൂര്‍ നിവേദനത്തില്‍ പറയുന്നു.
ഇപ്പോള്‍ തന്നെ മതാചാരപ്രകാരം മറവ് ചെയ്യാന്‍ അനുവാദമുണ്ടെന്നും പരാതി വിശദമായി പഠിച്ച ശേഷം അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നും താങ്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് സന്തോഷത്തിന്ന് വക നല്‍കുന്ന കാര്യമാണ്.
അത് കഴിഞ്ഞിട്ട് നാലു ദിവസമായി. ഇതിന്നിടയില്‍ കേരളത്തില്‍ പോസിറ്റീവ് ആയ നൂറിലേറെ പേര്‍ മരിച്ചു. ഒരു മാറ്റവുമില്ല. ആശുപത്രിക്കാര്‍ പോസിറ്റീവും നെഗറ്റീവും പറഞ്ഞ് കഷ്ടപ്പെടുത്തുകയാണെന്ന് ഹുസൈന്‍ മടവൂര്‍ പറഞ്ഞു.