പാലായിൽ മാണിയുടെ മകനെ പൂട്ടാൻ മരുമകൻ റെഡി, അതേ കുടുംബത്തിൽ നിന്ന് കോൺഗ്രസ് മികച്ച ആയുധം പുറത്തെടുക്കുമോ?

പാലായിൽ മാണിയുടെ മകനെ പൂട്ടാൻ മരുമകൻ റെഡി, അതേ കുടുംബത്തിൽ നിന്ന് കോൺഗ്രസ് മികച്ച ആയുധം പുറത്തെടുക്കുമോ?

0 0
Read Time:6 Minute, 37 Second

തിരുവനന്തപുരം: ജോസ് കെ. മാണി ഇടതുപക്ഷത്തേക്ക് പോകുന്നത് ഉചിതമായ തീരുമാനമായി തോന്നുന്നില്ലെന്ന് കെ.എം. മാണിയുടെ മരുമകനും മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ എം.പി ജോസഫ് കേരളകൗമുദി ഓണ്‍ലൈനിനോട്. ഇടതുപക്ഷത്തേക്ക് ചെന്നാല്‍ ജോസ് കെ. മാണിക്ക് കിട്ടുന്ന സ്വീകാര്യത വല്ലാതെ കുറഞ്ഞുപോകും. കേരള കോണ്‍ഗ്രസിന്റെ അടിസ്ഥാനം കോണ്‍ഗ്രസാണ്. കോണ്‍ഗ്രസില്‍ നിന്ന് പിരിഞ്ഞുപോയാണ് കേരള കോണ്‍ഗ്രസൊക്കെ ഉണ്ടാകുന്നത്. ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് ഈ രണ്ട് പാര്‍ട്ടികളും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തേക്ക് ജോസ് പോകുന്നത് ഒരിക്കലും ശരിയായ തീരുമാനമല്ലെന്നും ജോസഫ് വ്യക്തമാക്കി.

ആ ലോജിക്ക് മതി

കെ.എം. മാണിക്കെതിരെ നടത്തിയ ബാര്‍ക്കോഴ സമരത്തെ പിന്നീട് തിരുത്തി പറഞ്ഞവരാണ് സി.പി.എം. ജോസ് കെ. മാണിക്ക് കൊടുക്കുന്ന ഉറപ്പുകളും അതുപോലെ വരും. ആറ് മാസം കഴിയുമ്ബോള്‍ ഈ ഉറപ്പുകളൊക്കെ സി.പി.എം തിരുത്തും. വാക്കിന് യാതൊരു വിലയുമില്ലാത്ത പ്രസ്ഥാനമാണ് സി.പി.എം. ഇന്ന് പറയുന്നതൊക്കെയും നാളെ സി.പി.എം തളളി പറയും. മുഖംമൂടിയണിഞ്ഞ പ്രസ്ഥാനമാണ് സി.പി.എം. 1979ല്‍ ഇടതുപക്ഷത്തേക്ക് പോയി വെറും മൂന്നു കൊല്ലം കൊണ്ട് ആ തീരുമാനം ശരിയല്ലെന്ന് പറഞ്ഞ് തിരിച്ചുവന്നയാളാണ് കെ.എം. മാണി. 2016ല്‍ യു.ഡി.എഫില്‍ നിന്ന് മാറി നിന്നിട്ടും കെ.എം. മാണി ഇടതുപക്ഷത്തേക്ക് പോയില്ല. അദ്ദേഹം തിരിച്ച്‌ യു.ഡി.എഫിലേക്ക് തന്നെയാണ് വന്നത്. വളരെ ദീ‌ര്‍ഘവീക്ഷണമുളള വ്യക്തിയായിരുന്നു കെ.എം. മാണി. ഇടതുപക്ഷത്തിന്റെ പൊയ്‌മുഖം അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. കെ.എം.മാണി ഏത് പക്ഷമാണെന്ന് ചിന്തിക്കാന്‍ ആ ഒരു ലോജിക്ക് മാത്രം മതി.

പളളിയും പട്ടക്കാരും എല്‍.ഡി.എഫിലേക്ക് പോകില്ല

കേരളകോണ്‍ഗ്രസ്, കോണ്‍ഗ്രസ് വോട്ടര്‍മാര്‍ സമാന ചിന്താഗതിയുളളവരാണ്. അത്ര എളുപ്പത്തിലൊന്നും അവര്‍ അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ വോട്ട് കുത്തില്ല. മാനസികമായും വൈകാരികമായും അവര്‍ക്ക് അതിനോട് യോജിക്കാനാകില്ല. ഈശ്വരവിശ്വാസികളാണ് കേരളകോണ്‍ഗ്രസിലെ ഭൂരിപക്ഷം വോട്ടര്‍മാരും. അവരാരും വിശ്വാസത്തെയും ബിഷപ്പുമാരെയും തളളിപ്പറയുന്ന ഇടതുപക്ഷത്തിനൊപ്പം നില്‍ക്കില്ല. സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിക്ക് വോട്ട് ചെയ്യാന്‍ അവരുടെ മനസ് സമ്മതിക്കില്ല. മദ്ധ്യതിരുവിതാംകൂറിലെ പട്ടക്കാരുടെയും കന്യാസ്‌ത്രീകളുടെയുമൊക്കെ അഞ്ച് ശതമാനം പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്യില്ല. ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിക്കുന്ന വൈദികരും വിശ്വാസികളും ഹിംസ കൈമുതലാക്കിയ ഒരു പാര്‍ട്ടിക്ക് ഒപ്പം പോകില്ല.

അളിയന്‍ അല്ല അനുജന്‍

ജോസ് കെ. മാണിയെ എന്റെ അളിയന്‍ എന്ന് പോലും ഞാന്‍ പറയില്ല. എന്റെ അനുജനെ പോലെയാണ്. വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹം. രാഷ്ട്രീയത്തില്‍ തെറ്റ് എല്ലാവര്‍ക്കും പറ്റും. അദ്ദേഹം തെറ്റ് തിരുത്തി തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ കാഴ്ചപ്പാട്. അതുകൊണ്ട് തന്നെ അദ്ദേഹം യു.ഡി.എഫിന് എതിരെ പറഞ്ഞ ഓരോ വാക്കുമെടുത്ത് അവലോകനം ചെയ്യാന്‍ ഞാന്‍ നില്‍ക്കുന്നില്ല.

പക്വത വരാന്‍ സമയമെടുക്കും

എല്ലാവര്‍ക്കും പക്വത വരാന്‍ ഒരു സമയമെടുക്കും. രാഷ്ട്രീയത്തില്‍ ജോസ് കെ. മാണി വന്നിട്ട് അധികം വര്‍ഷമൊന്നും ആയിട്ടില്ല. തീരുമാനങ്ങള്‍ എടുക്കുമ്ബോള്‍ ചിലപ്പോള്‍ ശരിയാകും ചിലപ്പോള്‍ തെറ്റാകും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സെല്‍ ഭരണത്തില്‍ നില്‍ക്കാനോ അവരുടെ കമ്മിറ്റികളില്‍ പോയി എല്ലാത്തിനും അനുവാദം വാങ്ങോനോ ഒന്നും ജനാധിപത്യ സങ്കല്‍പ്പത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് കഴിയില്ല.

പാലായില്‍ മത്സരിക്കുമോ?

കോണ്‍ഗ്രസ് പാര്‍ട്ടി എവിടെ മത്സരിക്കാന്‍ പറഞ്ഞാലും ഞാന്‍ മത്സരിക്കും. ഞാന്‍ കോണ്‍ഗ്രസുകാരനാണ്. തിരഞ്ഞെടുപ്പിന് ഇനി അഞ്ചാറ് മാസമേ ഉളളൂ. ഇത് ഒരു സാങ്കല്‍പ്പിക ചോദ്യമാണ്. അതേസമയം പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കും. അതിനി മൈസൂരിലായാലും ട്രംപിന് എതിരായിട്ട് ആണെങ്കിലും പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും.

വീട്ടില്‍ നോ പൊളിറ്റിക്‌സ്

ഞങ്ങളുടെ കുടുംബത്തില്‍ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നങ്ങളുമില്ല. സീസറിനുളളത് സീസറിനും ദൈവത്തിനുളളത് ദൈവത്തിനും കൊടുക്കുന്നത് പോലെ കുടുംബത്തില്‍ രാഷ്ട്രീയം വേറെയാണ്. കുടുംബത്തില്‍ ഞാന്‍ രാഷ്ട്രീയം പറയാറില്ല. ഞാന്‍ പാരമ്ബര്യമായി ഒരു കോണ്‍ഗ്രസുകാരനാണ്. കുടുംബവും രാഷ്ട്രീയവും രണ്ട് തട്ടാണ്. മാണി സാറിന്റെ അനുവാദം വാങ്ങിച്ചാണ് ഞാന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!