ഉപ്പള:മംഗല്‍പാടിയിലെ മഞ്ചേശ്വരം താലൂക്ക് ആസ്പത്രിയില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള മോര്‍ച്ചറിയുടെ ഉദ്ഘാടനം കാസറഗോഡ് എം പി, രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 35 ലക്ഷം രൂപ മുടക്കില്‍ 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനികരീതിയിൽ നിർമിച്ച മോര്‍ച്ചറി കെട്ടിടമാണ് ഇന്ന് നാടിന് സമര്‍പ്പിച്ചത്.
പത്തുലക്ഷത്തോളം രൂപ ചെലവില്‍ മൂന്നു ഫ്രീസറുകളാണ് മോര്‍ച്ചറിയില്‍ സജ്ജീകരിച്ചിട്ടുള്ളത്. മഞ്ചേശ്വരം ബ്ലോക്കിന്റെ കീഴിലുള്ള പഞ്ചായത്തുകളിലെ മൃതശരീരങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനുള്ള സൗകര്യവും ആധുനിക രീതിയില്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം മൂന്നു മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ കേടു കൂടാതെ സൂക്ഷിക്കാനാവും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എകെഎം അഷ്‌റഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എംസി ഖമറുദ്ദീന്‍ എംഎല്‍എ മുഖ്യാതിഥിയായി.
ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12ലക്ഷം രൂപ ചിലവഴിച്ചു, വനിത ക്ഷേമത്തിനായി നിര്‍മിച്ച ജെന്റര്‍ ക്ലിനിക്കിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മംത ദിവാകർ സ്വാഗതം പറഞ്ഞു.മുസ്തഫ ഉദ്യവാർ, പി.എം.മുസ്തഫ, മിസ്‌ബാന, സാഹിറ ബാനു, ഡോക്ടർ ഹരി കൃഷ്ണ,എഛ് എം സി മെമ്പർമാരായ രാഘവൻ ചേരാൾ, സെഡ് എ കയ്യാർ, മഹമൂദ് കൈകമ്പ, ഹമീദ് കോസ്മോസ്, മുനീർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, തുടങ്ങിയവർ സംബന്ധിച്ചു..