Read Time:1 Minute, 5 Second
ഉപ്പള:
മംഗൽപാടി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അദീക മൂസോടി ഭാഗത്തെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് നീതി ലഭ്യമാക്കുന്നതിനും കടൽക്ഷോഭത്തെ ചെറുക്കാൻ വേണ്ടി നടപ്പിലാക്കിവരുന്ന പുലിമുട്ടിന്റെ നിർമ്മാണം ത്വരിതപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി പ്രവർത്തനം ഊർജിതമാക്കാൻ തീരുമാനിച്ചു. പ്രസിഡന്റായി അസീം മണിമുണ്ടയെയും വൈസ് പ്രസിഡന്റുമാരായി എസ്. എം. മുഹമ്മദ്, ശശി എന്നിവരെയും ജനറൽ സെക്രട്ടറിയായി ഇസ്മയിൽ എം.ഐ യെയും ജോയിന്റ് സെക്രട്ടറിമാരായി മുഹമ്മദ് അഷ്റഫ് കണ്ണങ്കള, റസാഖ് ഫക്കീർ എന്നിവരെയും ട്രഷററായി മുഹമ്മദ് ഹുസൈനെയും കൺവീനർ ആയി അലി പൊയ്യയെയും തിരഞ്ഞെടുത്തു.