ഉപ്പള:
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോട് സർക്കാരും ജനപ്രതിനിധികളും കാണിക്കുന്ന അവഗണനക്കെതിരെ മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിത കാല റിലേ സമരത്തിന്റെ എട്ടാം ദിവസമായ ഇന്ന് ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ മിഷൻ ജില്ലാ നേതാക്കൾ സമര പന്തലിലെത്തി.
ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ശ്രീ കൂക്കൾ ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കാസറഗോഡ് ജില്ലാ പ്രസിഡന്റ് ശ്രീ കെ ബി മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായിരുന്നു. ജനകീയ വേദി ചെയർമാൻ ശ്രീ അബ്ദുൽ കരീം പൂന അധ്യക്ഷത വഹിച്ചു. രാഘവ ചേരൽ, മെഹമൂദ് കൈകമ്പ,അബുബക്കർ കൊട്ടാരം, സയ്യദ് താഹ, ശരീഫ് മുഗു, താജുദീൻ ചേരങ്കൈ സിദിഖ് കൈകമ്പ,റൈഷാദ് ഉപ്പള, അഷാഫ് തുടങ്ങിയവർ പ്രസംഗിച്ചു. ഹമീദ് കോസ്മോസ്,സ്വാഗതവും ഡോക്ടർ മജീദ് മജിർപള്ള നന്ദിയും പറഞ്ഞു.