ഉപ്പള :
ഉപ്പള മണ്ണംകുഴിയിൽ കഴിഞ്ഞ ദിവസം ആംബുലൻസ് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് എസ് വൈ എസ് എസ്കെഎസ്എസ്എഫ് മണ്ണംകുഴി ശാഖ പ്രതിഷേധ സംഗമം നടത്തി.
മനുഷ്യ മനസ്സിന് നിരക്കാത്ത ക്രൂരത കാണിച്ച പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗം എസ്കെഎസ്എസ്എഫ് കുമ്പള മേഖല ഉപാധ്യക്ഷൻ നാസർ ഫൈസി ഉദ്ഘാടനം ചെയ്തു.ശാഖ ജനറൽ സെക്രട്ടറി അഫ്രീദ് അസ്ഹരി സ്വിഗതം പറഞ്ഞു ഉസ്താദ് ഷഹീദ് അൻസാരി അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. ഗോൾഡൻ റഹ്മാൻ,നാസർ അസ്ഹരി കുഞ്ചത്തൂർ, ഷുഹൈൽ ഫൈസി,ഷക്കീൽ അസ്ഹരി, ബഷീർ ഫൈസി ,താജുദ്ദീൻ യമാനി തുടങ്ങിയവർ സംസാരിച്ചു .അബൂബക്കർ വടകര,ഇബ്രാഹിം നാഗ്പട,നൗഷാദ് ബാഖവി,ഹാരിസ് റഹ്മാൻ,ഹാഫിള് മുൻഷിർ,തൻവീർ തുടങ്ങി നിരവധി പേർ സംബന്ധിച്ചു. നേർവഴി ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഇബ്രാഹിം കുന്നിൽ നന്ദി പറഞ്ഞു.
നേർവഴി ആംബുലൻസ് തീവെച്ച് നശിപ്പിച്ച സംഭവം; പ്രതികളെ ഉടൻ പിടികൂടണം :SYS SKSSF മണ്ണംകുഴി ശാഖ
Read Time:1 Minute, 22 Second