0
0
Read Time:1 Minute, 1 Second
www.haqnews.in
ബന്തിയോട്: കാസർഗോഡ് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ബന്തിയോട് ഇച്ചിലങ്കോട് സ്വദേശി മൊയ്തീനാണ് മരിച്ചത്. 65 വയസായിരുന്നു. രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.
പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു മൊയ്തീൻ. പ്രമേഹവും വൃക്ക സംബന്ധമായ അസുഖവും ഉണ്ടായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് പോസിറ്റീവാകുന്നത് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ വച്ചാണ്. പിന്നീട് 3ാം തിയതിയാണ് പരിയാരം മെഡിക്കൽ കോളജിലേക്ക് രോഗിയെ മാറ്റുന്നത്. കടുത്ത ന്യുമോണിയയും ഉണ്ടായിരുന്നു. കാസർഗോട്ട് കൊവിഡ് ബാധയെ തുടർന്നുള്ള മരണസംഖ്യ ഉയരുന്നത് ആശങ്കയുളവാക്കുന്നതാണ്.