ലിറ്റില്‍ റോക്ക് : പല വെറൈറ്റിയിലുള്ള വെഡ്ഡിംഗ് ഫോട്ടോഷൂട്ടുകളും നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. പക്ഷേ, ഇതു പോലൊന്ന് ഏതായാലും ആരും അധികം കണ്ട് കാണാന്‍ വഴിയില്ല. കൊവിഡ് 19 കാരണം തങ്ങളുടെ വിവാഹച്ചടങ്ങ് ലളിതമാക്കേണ്ടി വന്നെങ്കിലും വെഡ്ഡിംഗ് ഫോട്ടോകളിലൂടെ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഈ ദമ്ബതികള്‍.
യു.എസിലെ ആര്‍ക്കാന്‍സസ് സംസ്ഥാനത്തിലെ മൗണ്ടന്‍ ഹോം സ്വദേശികളാണ് 30 കാരനായ റയാന്‍ മേയേഴ്സും 28കാരിയായ ഭാര്യ സ്കൈയും.വളരെ ആഘോഷത്തോട് നടത്താന്‍ തീരുമാനിച്ചതായിരുന്നു ഇരുവരുടെയും വിവാഹം. എന്നാല്‍ കൊവിഡ് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വദേശത്തെ തന്നെ പ്രധാന ഹൈക്കിംഗ് പോയിന്റുകളില്‍ ഒന്നായ വിറ്റാക്കര്‍ പോയിന്റിനെ ഫോട്ടോഷൂട്ട് ഡെസ്റ്റിനേഷനാക്കി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.1,900 അടി ഉയരത്തിലുള്ള കൂറ്റന്‍ പാറയുടെ അറ്റത്ത് നിന്നും ചെങ്കുത്തായ താഴേക്ക് ചരിഞ്ഞ് നോക്കുന്ന സ്കൈയുടെ ചിത്രം കണ്ട് എല്ലാവരും ഞെട്ടി. കണ്ടാല്‍ ശരിക്കും ഇപ്പോള്‍ താഴേക്ക് വീണ് പോകും എന്നാണ് തോന്നുക. എന്നാല്‍ ശരിക്കും ഒരു കയറിന്റെ സഹായത്താലാണ് ഈ നില്പ്. ഹൈക്കിംഗിലുള്‍പ്പെടെ പരിചയ സമ്ബത്തുള്ള വിദഗ്ദ്ധര്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങളോടെയാണ് ദമ്ബതിമാരുടെ ഈ സാഹസിക ഫോട്ടോഷൂട്ട് നടന്നത്. ഏതായാലും കല്യാണം വലിയ ആഘോഷമാക്കാനായില്ലെങ്കിലും ഒരിക്കലും മറക്കാനാകാത്ത ഗംഭീര ഫോട്ടോഷൂട്ട് വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ഇരുവരും.
കോവിഡ് മൂലം കല്യാണം ഗംഭീരമാക്കാൻ കഴിഞ്ഞില്ല; പകരം മുൾമുനയിൽ നിർത്തുന്ന ഫോട്ടോഷൂട്ട്
Read Time:2 Minute, 24 Second