2
0
Read Time:1 Minute, 3 Second
www.haqnews.in
ഉപ്പള: ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് അഭിമാനമായി അഷ്‌റഫ് സിറ്റിസണിന്റെ പുതിയ ചുവടുവെപ്പ്. നിലവിൽ കാസർഗോഡ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ട്രഷററും, സിറ്റിസൺ ഉപ്പളയുടെ ദീർഘകാല ക്യാപ്റ്റനും, കേരളത്തും കർണാടകയിലും ഒരേ പോലെ തിളങ്ങിയ അപൂർവം ചില താരങ്ങളിൽ ഒരാളും, മേഖലയിലെ സാമൂഹിക സാംസ്കാരിക നിറസാന്നിദ്ധ്യവും കൂടിയായ അഷ്റഫ് സിറ്റിസണെ തേടി ഒരു അംഗീകാരം കൂടി വന്നെത്തി. സംസ്ഥാന യൂത്ത് ഫുട്ബോൾ ടീം സെലക്ടർ ആയാണ് പുതിയ നിയമനം. കേരള ഫുട്ബോൾ അസോസിയേഷന്റേതാണ് നിയമനം. നൂറ്റാണ്ടിന്റെ ഫുട്ബോൾ പാരമ്പര്യമുള്ള ഉപ്പളയിലെ ഫുട്ബോൾ പ്രേമികൾക്ക് ഇത് ഒരു നാഴികക്കല്ലായി മാറി.