മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി ശബ്ദിക്കേണ്ടത് അനിവാര്യം, മംഗൽപ്പാടി ജനകീയ വേദി മാതൃകയാണ് ; എ.കെ.എം അഷ്റഫ്

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിന് വേണ്ടി ശബ്ദിക്കേണ്ടത് അനിവാര്യം, മംഗൽപ്പാടി ജനകീയ വേദി മാതൃകയാണ് ; എ.കെ.എം അഷ്റഫ്

1 0
Read Time:1 Minute, 33 Second

ഉപ്പള:
മഞ്ചേശ്വരം താലൂക് ഹെഡ് ക്വാർട്ടേസ് ആശുപത്രിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുക, ഈ ആശുപത്രിയുടെ സമ്പൂർണ വികസനം എത്രയും വേഗം സാധ്യമാക്കുക തുടങ്ങിയ വിഷയങ്ങളുനയിച്ചു മംഗൽപാടി ജനകീയ വേദി പ്രവർത്തകർ മാസങ്ങളായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി മഞ്ചേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ എകെഎം അഷ്‌റഫുമായി കൂടികാഴ്ച നടത്തി.

പ്രസ്തുത ആശുപത്രിയുടെ വികസനത്തിന് വേണ്ടി മംഗൽപാടി ജനകീയ വേദി മാത്രം നിരന്തരമായി നടത്തിവരുന്ന സമരങ്ങളെയും, എല്ലാ പ്രവർത്തനങ്ങളെയും, ശ്ലാഘനീയമാണെന്ന് പ്രശംസിക്കുകയും ചെയ്തു

ഈ പ്രദേശത്തെ എല്ലാ സംഘടനകളും കൂട്ടായ്മകളും ഈ ആശുപത്രിയുടെ വികസനത്തിന്ന് വേണ്ടി ശബ്ദിക്കേണ്ടത് അനിവാര്യമാണെന്നും ജനകീയ വേദി പ്രവർത്തകർ ഈ വിഷയത്തിൽ എല്ലാവർക്കും മാതൃകയാണെന്നും എകെഎം അഷ്‌റഫ്‌ പറഞ്ഞു.

തുടർന്നുള്ള ദിവസങ്ങളിൽ ബഹുജന സമരങ്ങളുമായി മുന്നിട്ടിറങ്ങാനുള്ള മംഗൽപ്പാടി ജനകീയ വേദി പ്രവർത്തകരുടെ തീരുമാനത്തിന് അദ്ദേഹം എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!