Read Time:1 Minute, 7 Second
ഉപ്പള:
മംഗൽപാടി ജനകീയ വേദി നടത്തുന്ന സമരത്തിന്ന് പൂർണ പിന്തുണ അറിയിച്ച് മണ്ഡലം മുസ്ലിം ലീഗ്. മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ടി എ മൂസയുമായി മംഗൽപാടി ജനകീയ വേദി നേതാക്കൾ നടത്തിയ ചർച്ചയിലാണ് പൂർണ്ണ പിന്തുണ അറിയിച്ചത്. മംഗൽപാടി ജനകീയ വേദി നാടിന്റെ വികസനത്തിനും, വിശിഷ്യാ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ സമ്പൂർണ വികസനത്തിനും വേണ്ടി നിരന്തരം ശബ്ദിക്കുന്ന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും എല്ലാവിധ സഹകരണവും നൽകാമെന്ന് അറിയിക്കുകയും ചെയ്തു.
മംഗൽപാടി ജനകീയ വേദി നേതാക്കളായ കരീം പൂന, ഹനീഫ് ഗോൾഡ് കിങ്, അബു തമാം, സിദ്ദീഖ് കൈക്കമ്പ, റൈഷാദ് ഉപ്പള, അഷാഫ് മൂസക്കുഞ്ഞി, ഖലീൽ ഷിറിയ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.