Read Time:54 Second
www.haqnews.in
ചൗക്കി:
ചൗക്കി കുന്നിലിൽ ഏഴ് ആടുകളെ തെരുവ് നായകൾ കടിച്ചു കൊന്നു. ചൗക്കിയിലെ മുഹമ്മദ് ആസിഫിന്റെ ഉപമസ്ഥതയിലുള്ള ആടുകളെയാണ് നായ കടിച്ചു കൊന്നത്. ഒരു ലക്ഷത്തോളം നട്ഷം സംഭവിച്ചതായി ആസിഫ് പറയുന്നു.
വളരെ ചെറുപ്പം മുതലേ മൃഗസ്നേഹിയായ ആസിഫ് വിവിധയിനത്തിൽ പെട്ട ആടുകളെ വളർത്തി വന്നിരുന്നു.
തെരുവ് നായകളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് പഞ്ചായത്ത് തലത്തിൽ പട്ടികളെ വന്ധീകരണം ചെയ്യുകയടക്കമുള്ള പ്രവർത്തനങ്ങൾ നടത്തിയിരുന്നു.
രാത്രി കാലങ്ങളിലാണ് പട്ടി ശല്യം കൂടതൽ ഉണ്ടാകുന്നതെന്നും നാട്ടുകാർ പറയുന്നു.