Read Time:1 Minute, 3 Second
www.haqnews.in
മഞ്ചേശ്വരം ഗോവിന്ദപൈ കോളേജ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുന്ന കോവിഡ് ബാധിതർക്ക് രണ്ട ദിവസത്തെ ഭക്ഷണ സാധനങ്ങളാണ് ക്ലബ് ബേരിക്കൻസ് നൽകിയത്.
ജീവകാരുണ്യ രംഗത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്തു തീർത്ത ക്ലബ് ബേരിക്കൻസ് യുവ തലമുറയിലെ ക്ലബുകൾക്ക് മാതൃകയായിരിക്കുകയാണ്.
കൊറോണ പടർന്നു പിടിച്ചു നമ്മുടെ നാട്ടിലെ ഓരോരുത്തരും ഐസൊലേറ്റ് ചെയ്യപ്പെടുമ്പോൾ അവർക്കു ഇഷ്ടപ്പെട്ട ഭക്ഷണങ്ങൾ എത്തിക്കാൻ ക്ലബ് ബെരിക്കൻസിന്റെ ഈ പ്രവർത്തനം ഗുണം ചെയ്തു. ക്ലബ് അംഗങ്ങളായ ആയ ഖലീൽ ബി എം എ ,ആസിഫ് ,ബഷീർ ഗ്രീൻലാൻഡ് ,റൗഫ് ,റഹീം എന്നിവർ നേരിട്ടെത്തി ഭക്ഷണ സാധനങ്ങൾ കൈമാറുകയായിരുന്നു.