‘പണിയില്ല’; വീട്ടിലിരുന്ന് വര്‍ക് ഔട്ട്; സെല്‍ഫി പങ്കുവെച്ച് മമ്മൂട്ടി

‘പണിയില്ല’; വീട്ടിലിരുന്ന് വര്‍ക് ഔട്ട്; സെല്‍ഫി പങ്കുവെച്ച് മമ്മൂട്ടി

0 0
Read Time:1 Minute, 54 Second

സിനിമാത്തിരക്കുകള്‍ക്കിടെ കിട്ടിയ നീണ്ട അവധിക്കാലം കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവഴിക്കുകയാണ് സെലിബ്രിറ്റികളില്‍ മിക്കവരും. വീട്ടില്‍ കുത്തിയിരുന്ന് മടുത്തെന്നറിയിച്ചും യാത്ര പോകാന്‍ കൊതിയാകുന്നെന്ന് പറഞ്ഞും ഒട്ടേറെ താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. വീട്ടിലെ വിശേഷങ്ങളും ചിത്രങ്ങളും നടീനടന്‍മാര്‍ പങ്കുവെയ്ക്കുന്നുണ്ട്. കൊവിഡ് കാലത്തെ മടുപ്പിനേക്കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടിയും. വീട്ടിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തു.

എന്നാൽ മമ്മൂട്ടിയുടെ വര്‍ക് ഔട്ട് സെല്‍ഫിക്ക് മാരകട്രോള്‍ മറുപടിയുമായി നടന്‍ ജനാര്‍ദ്ദനന്‍. മമ്മൂട്ടിയുടെ മുഖത്തിന് പകരം തന്റെ ചിത്രം വിദഗ്ധമായി ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ ജനാര്‍ദ്ദനന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. ആദ്യം മമ്മൂട്ടിയുടെ ചിത്രം കൈയടികളോടെ ഷെയര്‍ ചെയ്ത ജനാര്‍ദ്ദനന്‍ അടുത്ത പോസ്റ്റില്‍ ‘എന്താണോവോ രഹസ്യം?’ എന്ന് ആരാഞ്ഞു. ഇതിന് പിന്നാലെയാണ് ‘ആഹ..അത്രയ്ക്കായോ’ എന്ന ക്യാപ്ഷനോടെ ഫോട്ടോഷോപ്പ് ട്രോള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ചിത്രം ചുരുങ്ങിയ സമയം കൊണ്ടുതന്നെ വൈറലായിക്കഴിഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!