ന്യൂഡല്‍ഹി: മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട് ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. കഴിഞ്ഞ ദിവസം രാത്രി ഗുജറാത്തിലെ രാജ്കോട്ടില്‍ വെച്ചാണ് പൊലീസുമായി ഇവര്‍ വാക്കുതര്‍ക്കത്തിലായത്.
ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍വെച്ച് മഹില പോലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായ് ജഡേജയുടെ കാര്‍ തടയുകയായിരുന്നു. മാസ്ക് ധരിച്ചിരുന്ന ജഡേജയാണ് കാറോടിച്ചിരുന്നത്. എന്നാല്‍ ഭാര്യയായ റിവാബ മാസ്ക് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇതിനാലാണ് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്.
സോണല്‍ ഗോസായി ഇവര്‍ മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്തു.
തുടര്‍ന്ന് റിവാബ വളരെ മോശമായ രീതിയില്‍ കോണ്‍സ്റ്റബിളുമായി രൂക്ഷമായി തര്‍ക്കിക്കുകയാണ് ചെയ്തതെന്ന് ഡി.സി.പി മനോഹര്‍സിംഗ് ജഡേജ പറഞ്ഞു.
ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തില്‍ റിവാബ ജഡേജ മാസ്ക് ധരിച്ചിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാക്കുതര്‍ക്കം ഇത്ര രൂക്ഷമായത് എങ്ങനെയെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു- ഡി.സി.പി വ്യക്തമാക്കി.
അതേസമയം റിവാബയുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് തനിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടെന്ന് സോനല്‍ ഗോസായി പരാതിപ്പെട്ടിരുന്നു. ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ ഇതുവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസ്ക് ധരിക്കാത്തതിനെ ചോദ്യം ചെയ്ത പൊലീസുമായി വാക്കുതര്‍ക്കം ;കേസെടുത്തില്ലെന്ന് ആക്ഷേപം
Read Time:2 Minute, 29 Second