മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം : എം ജെ വി പ്രക്ഷോഭത്തിന് കോൺഗ്രസ്‌ പിന്തുണ

മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം : എം ജെ വി പ്രക്ഷോഭത്തിന് കോൺഗ്രസ്‌ പിന്തുണ

1 0
Read Time:2 Minute, 49 Second

മഞ്ചേശ്വരം താലൂക്ക് ആശുപത്രി വികസനം :
എം ജെ വി പ്രക്ഷോഭത്തിന് കോൺഗ്രസ്‌ പിന്തുണ
ഉപ്പള:
മഞ്ചേശ്വരം താലൂക് ആശുപത്രിയുടെ സമഗ്ര വികകസനം ലക്ഷ്യമിട്ടുള്ള മംഗൽപ്പാടി ജനകീയവേദിയുടെ നേതൃത്വത്തിലുള്ള ഓൺ ലൈനും മറ്റ് രീതിയിലുള്ള എല്ലാ പ്രക്ഷോഭത്തിനും കോൺഗ്രസ്‌ മംഗൽപാടി മണ്ഡലം കമ്മിറ്റി പൂർണ പിന്തുണനൽകുമെന്ന് മണ്ഡലം പ്രസിഡന്റ്‌ സത്യൻ സി ഉപ്പളയും ജനറൽ സെക്രട്ടറി ഒ. എം. റഷീദും വ്യക്തമാക്കി.കക്ഷി രാഷ്ട്രീയത്തിനതീതമായ ഒരു ബഹുജന കൂട്ടായ്‌മയിലൂടെ മാത്രമേ താലൂക് ആശുപത്രിക്കു ശാപമോക്ഷം നേടാനാകൂ എന്ന അനുഭവത്തിന്റെയും തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാണ് ഈ തീരുമാനം.നാടിന്റെ വികസനത്തിന്‌ കക്ഷിരാഷ്ട്രീയത്തിനോ വ്യക്തിതാല്പര്യത്തിനോ സ്ഥാനമില്ല.നാടിന്റെ വികസനമാണ് പ്രധാനം.അത്തരത്തിലുള്ള പ്രക്ഷോഭമാണ് എം ജെ വി നടത്തുന്നത്.കാലങ്ങളായി മഞ്ചേശ്വരം പ്രത്യേകിച്ച് ആരോഗ്യ രംഗം കടുത്ത അവഗണന നേരിടുകയാണ്. കോവിഡിനെ തുടർന്ന് അതിർത്തി അടച്ചത് കാരണം ചികിത്സ കിട്ടാതെ ഇരുപതോളം ആളുകൾ മരിക്കാനിടയായി. കേരളത്തിലെ മഞ്ചേശ്വരത്തോടൊപ്പം രൂപം കൊണ്ട താലൂക് ആശുപത്രിയും മറ്റ് ചികിത്സ കേന്ദ്രങ്ങളും കാലാനുസൃതമായി അതിവേഗം വികസനം പ്രാപിക്കുമ്പോൾ മഞ്ചേശ്വരം താലൂക് ആശുപത്രി ഉൾപ്പെടെയുള്ള എല്ലാ ചികിത്സാ കേന്ദ്രങ്ങളും അവഗണിക്കപ്പെടുകയാണ്‌. കാസർകോടിന് അനുവദിച്ച മെഡിക്കൽ കോളേജ് പോലും കോവിഡ് എന്ന മഹാമാരി വേണ്ടിവന്നു പ്രവർത്തന ക്ഷമമാകാൻ എന്ന നാണം കെട്ട അനുഭവമാണ് നമുക്ക് മുന്നിലുള്ളത്. അതുകൊണ്ടുതന്നെ താലൂക് ആശുപത്രിയുടെ വികസനത്തിനുള്ള ഈ ബഹുജനപ്രക്ഷോഭം കാലഘട്ടത്തിന്റെ ആവശ്യവും അനിവാര്യവുമാണ്‌. അതുകൊണ്ടുതന്നെ എം ജെ വി യുടെ നേതൃത്വത്തിലുള്ള ബഹുജന പ്രക്ഷോഭത്തിന്‌ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ സമ്പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!