ദുബായ്: മുൻ മന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായ ചെർക്കളം അബുല്ല സാഹിബിൻറെ സ്മരണാർത്ഥം ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി കൈൻഡ്നെസ്സ് ബ്ലഡ് ഡോനെഷൻ ടീമുമായി സഹകരിച്ച ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ബാങ്കിലേക്ക് ആയിരം യൂണിറ്റ് രക്തം ദുബായുടെ വിവിധ പ്രദേശങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ച് സമാഹരിച്ച് നൽകി. ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ പങ്കെടുത്ത് രക്തം നൽകിയ രക്ത ദാതാക്കൾക്ക് ദുബായ് ഹെൽത്ത് അതോറിറ്റി നൽകുന്ന ഡോണർ കാർഡ് ദുബായ് ഹെൽത്ത് അതോറിറ്റിയുടെ ബ്ലഡ് ഡൊണേഷൻ ഇൻ ചാർജ് അൻവർ വയനാട് ദുബായ് കെ എം സി സി ജില്ലാ ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറത്തിന് കൈമാറി. ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു.
ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിൽ വളണ്ടിയർ സേവനം ചെയ്ത ദുബായ് കെ എം സി സി സംസ്ഥാന കമ്മിറ്റിയുടെ വളണ്ടിയർ അംഗങ്ങൾക്ക് ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര, ജനറൽ സെക്രട്ടറി മുസ്ഥഫ തിരൂർ, ട്രഷറർ പീ കെ ഇസ്മായിൽ, ഒർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, സംസ്ഥാന ഭാരവാഹികളായ റഹീസ് തലശേരി, ഓ മൊയ്‌ദു .അഡ്വ. ഇബ്രാഹിം ഖലീൽ, എൻ കെ ഇബ്രാഹിം, നിസാം കൊല്ലം, ജില്ലാ കമ്മിറ്റി ഭാരവാഹികളായ റാഫി പള്ളിപ്പുറം, സലാം കന്യപ്പാടി, അഫ്സൽ മെട്ടമ്മൽ, സി എച് നൂറുദീൻ, യൂസഫ് മുക്കൂട്, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, ഷാജഹാൻ കാഞ്ഞങ്ങാട് സിദ്ദീഖ് ചൗക്കി ഷുഹൈൽ കോപ്പ ,മൻസൂർ മർത്യാ, ഷിഹാബ് തെരുവത്ത് തുടങ്ങിയവർ വിതരണം ചെയ്തു. ജില്ലാ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി അഫസൽ മെട്ടമ്മൽ നന്ദി പറഞ്ഞു.
ഡോണർ കാർഡ് കൈപ്പറ്റാൻ ബാക്കിയുള്ളവർ അൽ ബറാഹ കെ എം സി സി ഓഫീസിൽ നിന്നും കൈപറ്റാവുന്നതാണെന്നു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി അറിയിച്ചു