റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിലെത്തി : നാളെ ഇന്ത്യയിലെത്തും

റഫാൽ യുദ്ധ വിമാനങ്ങൾ അബൂദാബിയിലെത്തി : നാളെ ഇന്ത്യയിലെത്തും

0 0
Read Time:1 Minute, 13 Second

ന്യൂഡല്‍ഹി: ഫ്രാന്‍സില്‍ നിന്ന്​ തിരിച്ച റഫാല്‍ യുദ്ധ വിമാനങ്ങള്‍ അബൂദാബിയില്‍ എത്തി. ആബൂദാബിയിലെ ഫ്രഞ്ച്​ വ്യോമ താവളത്തില്‍ നിന്ന്​ ഇന്ധനം നിറച്ചതിന്​ ശേഷമാണ്​ വിമാനങ്ങള്‍ ഇന്ത്യയിലേക്ക്​ പറക്കുക. 7000 കിലോമീറ്റര്‍ താണ്ടി ബുധനാഴ്​ചയാണ്​ വിമാനങ്ങള്‍ എത്തുക. ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാണ്​ വിമാനങ്ങള്‍ ഇറക്കുന്നത്​. സംഘത്തില്‍ മലയാളിയായ ഒരു പൈലറ്റുമുണ്ട്​.വ്യോമസേനയുടെ ഏറെ നാള​ത്തെ ആവശ്യമായിരുന്നു ഈ യുദ്ധ വിമാനങ്ങള്‍. അഞ്ചു യുദ്ധ വിമാനങ്ങളാണ്​ ആദ്യഘട്ടത്തില്‍ എത്തുന്നത്​. ഇവയുള്‍പ്പെടെ 36 വിമാനങ്ങളാണ്​ ഫ്രാന്‍സ്​ ഇന്ത്യക്ക്​ നിര്‍മിച്ചു നല്‍കുന്നത്​.തെക്കന്‍ ഫ്രാന്‍സിലെ മെറിനിയാക് വ്യോമത്താവളത്തില്‍ നിന്നാണു വിമാനങ്ങള്‍ തിങ്കളാഴ്​ച ഉച്ചയ്ക്കു പുറപ്പെട്ടത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!