ദുബൈ :
ദുബൈ മണ്ണംകുഴി കൾചറൽ സെന്റർ മെഡിക്കൽ എയ്ഡ് 2020 പദ്ധതിയ്ക്ക് തുടക്കം കുറിച്ചു. മണ്ണംകുഴി,കൈക്കമ്പ,സോങ്കാൽ പ്രേദേശത്തെ ചുറ്റളവിലുള്ള കുടുംബങ്ങളിൽ
മെഡിക്കൽ സംബന്ധമായി
പ്രയാസപ്പെടുന്ന നിർധരരായ കുടുംബങ്ങൾക്ക് മാസം തോറും മരുന്നുങ്ങൾ
സൗജന്യ മായിനൽകുന്ന പദ്ധതിയാണിത്.ഈ സംഭരംഭത്തിനാണ് ഈ മാസത്തോടെ തുടക്കം കുറിച്ചത്.
ഡി.എം.സി.സി കഴിഞ്ഞ കുറേ വർഷങ്ങളായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായ കൂട്ടായ്മ കൂടിയാണ്.
സാമ്പത്തികമായി പ്രയാസപ്പെടുന്ന 10 കുടുംബംങ്ങളെ കണ്ടത്തി
അവ്ർക്ക് വേണ്ട ഒരു മസാത്തേക്കുള്ള മരുന്നുകൾ ഏല്പിച്ചു കൊണ്ടായിരുന്നു മെഡിക്കൽ എയ്ഡ് 2020 പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഈ പദ്ധതിയുടെ ആദ്യപടി എന്ന നിലയിൽ 3 മാസത്തേക്കുള്ള മരുന്നുകൾ ആണ് ഇപ്പോൾ നൽകുവാൻ തിരുമനിച്ചിട്ടുള്ളതെന്നും പദ്ധതി മുന്നോട്ട് കൊണ്ട് പോകാനും നിർധരരായ കുടുംബങ്ങൾക്ക് മരുന്നുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടാനും തന്നെയാണ് ഡി.എം.സി.സി യുടെ തീരുമാനമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
DMCC “മെഡിക്കൽ എയ്ഡ് 2020” പദ്ധതിയ്ക്ക് തുടക്കം കുറിച്ചു
Read Time:1 Minute, 42 Second