ടി20 ലോക കപ്പ് മാറ്റി വെച്ചതായി ഐ.സി.സി

ടി20 ലോക കപ്പ് മാറ്റി വെച്ചതായി ഐ.സി.സി

1 0
Read Time:1 Minute, 40 Second

ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് മാറ്റി വയ്ക്കുകയാണെന്ന് തീരുമാനിച്ച്‌ ഐസിസി. ഇന്ന് ചേര്‍ന്ന ബോര്‍ഡ് മീറ്റിംഗിലാണ് തീരുമാനം. കോവിഡ് വ്യാപനം അതി രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഒക്ടോബര്‍ 18 മുതല്‍ നവംബര്‍ 15 വരെ ആയിരുന്നു ടൂര്‍ണ്ണമന്റ് നടക്കേണ്ടിയിരുന്നത്. ഓസ്ട്രേലിയന്‍ പട്ടണങ്ങളായ സിഡ്നിയിലും മെല്‍ബേണിലും സ്ഥിതി വഷളാകുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്‍ നേരത്തെ തന്നെ വിസ്സമ്മതം അറിയിച്ചുവെങ്കിലും ഐസിസി അന്തിമ തീരുമാനം എടുക്കാതെ കാത്തിരിക്കുകയായിരുന്നു. ഐസിസി ഈ വര്‍ഷത്തെ ലോകകപ്പ് ഇന്ത്യയില്‍ നടത്തണമെന്ന പക്ഷക്കാരായിരുന്നുവെങ്കിലും ഇന്ത്യയിലും കേസുകള്‍ വര്‍ദ്ധിക്കുവാന്‍ തുടങ്ങിയതോടെയാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡ് എത്തിചേര്‍ന്നത്.

2021 ഒക്ടോബര്‍ നവംബറിലാവും ടൂര്‍ണ്ണമെന്റ് ഇനി നടക്കുക എന്ന് ഐസിസി അറിയിച്ചിട്ടുണ്ട്. സമാനമായ രീതിയില്‍ വേറെയും ടൂര്‍ണ്ണമെന്റുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!