ഉപ്പള : മാറി മാറി ഭരിച്ചവർ കാസറഗോഡ് ജില്ലയോട് കാണിച്ച അനീതി യുടെ അനന്തര ഫലം കാസറഗോഡ് ജനത കോവിഡ് കാലത്ത് അനുഭവിക്കുമ്പോൾ എല്ലാവരും നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്ന ദുരനുഭവം കാസർകോഡിന്റെ വിശിഷ്യ മഞ്ചേശ്വരത്തെ ഭൂമികയിൽ കറുത്ത അധ്യായമായി തന്നെ മാറാത്ത മുറിവായി ജന മനസ്സിൽഎന്നും ഉണ്ടാവും. ഇത്തരം സംഭവങ്ങളുടെ ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മഞ്ചേശ്വരം താലൂക് ആശുപത്രി വികസനം എന്ന നായയുമായ ആവശ്യവുമായി വികസന മുരടിപ്പിനെതിരെ ആശുപത്രി ഇപ്പോഴില്ലെങ്കിൽ ഇനി എപ്പോൾ എന്ന മുദ്രാവാക്യം ഉയർത്തി പിടിച്ചു കൊണ്ടുള്ള മംഗൽപാടി ജനകീയ വേദി യുടെ പോരാട്ടത്തിന്ന് പിഡിപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവുമായി രംഗത്തുണ്ടാകുമെന്നും ഈ അതീവ ഗൗരവമുള്ള വിഷയത്തിൽ അധികൃതർ മൗനം വെടിയണമെന്നും എന്നും പിഡിപി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു മഞ്ചേശ്വരം താലൂക് ആശുപത്രി വികസന മുരടിപ്പ്. വിഷയത്തിൽ പിഡിപി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ യോഗം ആണ് ഈ ആവശ്യം ഉന്നയിച്ചു രംഗത് വന്നത്. ഇവിടെങ്ങും അവശ്യ ചികിത്സ യോ മരുന്നോ ലഭ്യമല്ലാത്ത കാരണത്താൽ മംഗലാപുരം ആശുപത്രി കളെ ആശ്രയിക്കേണ്ടി വന്ന മഞ്ചേശ്വരം താലൂക്കിലെ ജനതക്ക് കോവിഡ് കാലത്ത് ചികിത്സ യും തുടർ ചികിത്സ യും കിട്ടാതെ അതിർത്തി കടന്നു ആശുപത്രിയിൽ എത്തപ്പെടാൻ സാധിക്കാതെ പൊലിഞ്ഞുപോയ ജീവനുകൾ മഞ്ചേശ്വരത്തുകാരുടെ മായാത്ത നൊമ്പരമാണ് ഇനി യും പ്രഖ്യാപനങ്ങളും താരകല്ലിടലും പ്രഹസനവും അല്ല സാക്ഷാത്കാരമാണ് ആവശ്യം എന്നും പിഡിപി ആവർത്തിച്ച് ആവശ്യപെടുന്നു എന്ന് പിഡിപി മണ്ഡലം കമ്മിറ്റി യുടെ ഓൺലൈൻ യോഗം ആവശ്യപ്പെട്ടു
പിഡിപി മണ്ഡലം പ്രസിഡന്റ് ഇബ്രാഹിം ഹൊസങ്കടി യുടെ അദ്യക്ഷതെയിൽ ചേർന്ന് യോഗം പിഡിപി സംസ്ഥാന നേതാവ് എസ് എം ബഷീർ ഉത്ഘാടനം ചെയ്തു പിഡിപി പിസിഎഫ് പിടി യൂ സി വിം നേതാക്കളായ അബ്ദുൽ റഹ്മാൻ പുതികെ കെപി മുഹമ്മദ് ഉപ്പള ജാസിർ പോസോട് ഇസ്മായിൽ ആരിക്കാടി റഹീം ആരിക്കാടി അഷ്‌റഫ് ആരിക്കാടി സിദ്ദീഖ് ബേക്കൂർ ലത്തീഫ് കുമ്പഡാജെ റഫീഖ് പോസോട് ലത്തീഫ് വർക്കിടി ഫാറൂഖ് ഓനന്ദ കെപി സത്താർ അജ്ജു പോസോട് ആസിഫ് പച്ചംബള ഇബ്രാഹിംകുന്നിൽ മുഷ്താഖ് ഉപ്പള മണ്ണാങ്കുഴി നാഫി മണ്ണാങ്കുഴി ഹമീദ് പാവൂർ അൻസാർ കാറോഡ ഹനീഫ പോസോട് മൂസ മിയാപ്പദവ് സാദിക്ക് മുളിയടക്കം അബ്ദുൽ റഹ്മാൻ ബേക്കൂർ റസീന കാദർ ബഷീർ മുളിയടക്കം അഷ്‌റഫ് ബദ്രിയഃ നഗർ എം എ കളത്തൂർ മുഹമ്മദ് ഗുഡ്ഡ് റഫീഖ് ഉദ്യാവർ സമദ് കുഞ്ചത്തൂർ അഷ്‌റഫ് പോസോട് മുനീർ ഹൊസങ്കടി കരീം പൈവളികെ മുഹമ്മദ് ബായാർ സംശു പൊന്നാങ്ങള ലത്തീഫ് കെപി ഉപ്പള അബ്ബാസ് വർക്കാടി സലീം ഷിറിയ തുടങ്ങിയവർ ഓൺലൈൻ മീറ്റിൽ സംബന്ധിച്ചു പിഡിപി മണ്ഡലം സെക്രട്ടറി മുസ അടക്കം സ്വാഗതവും അഫ്സർ മല്ലൻകൈ നന്ദിയും പറഞ്ഞു

മഞ്ചേശ്വരം താലൂക്ആശുപത്രി വികസനം, മംഗൽപ്പാടി ജനകീയ വേദിയുടെ ന്യായമായ ആവശ്യം ,അധിക്രതർ മൗനം വെടിയണം :പിഡിപി
Read Time:4 Minute, 14 Second