Read Time:1 Minute, 21 Second
അൽഐൻ : അൽ ഐൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി നിലവിൽ വന്നു .
കെഎംസിസി യു എ ഇ കേന്ദ്ര കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് അഷ്റഫ് പള്ളിക്കണ്ടത്തിന്റെയും , അൽ ഐൻ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി ഭാരവാഹികളുടെയും , കാസറഗോഡ് ജില്ലാ കമ്മിറ്റി സാരഥികളുടെയും സാന്നിധ്യത്തിലായിരുന്നു കമ്മിറ്റി രൂപം കൊണ്ടത്.
സ്റ്റേറ്റ് കമ്മിറ്റിയുമായും ജില്ലാ കമ്മിറ്റിയുമായും സഹകരിച്ച്
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തങ്ങളുമായി മുന്നോട്ട് പോകാൻ പ്രതിജ്ഞാ ബദ്ധമാണ് പുതുതായി തെരെഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയെന്ന് ഭാരവാഹികൾ അറിയിച്ചു .
ഇബ്രാഹിം റഹീസ് കെഎം പ്രസിഡന്റായും, അസീസ് ഉദുമ ജനറൽ സെക്രട്ടറിയായും, റിയാസ് കല്ലിങ്കാൽ ഓർഗനൈസിങ് സെക്രട്ടറി യായും, ഷാഫി ടി കെ ട്രഷറർ ആയും , ഇബ്രാഹിം വൈസ് പ്രസിഡന്റ് ആയും തെരഞ്ഞെടുക്കപ്പെട്ടു .