ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് രാജ ഭരണമല്ല, ജനാധിപത്യമാണ് ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് രാജ ഭരണമല്ല, ജനാധിപത്യമാണ് ; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍

0 0
Read Time:2 Minute, 30 Second

സംസ്ഥാന സര്‍ക്കാരിനെയാകെ പ്രതികൂട്ടിലാക്കുന്ന സ്വപ്‌നയുടെ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വന്നതോടെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കള്ളക്കടത്തുകാരുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ സാമൂഹിക, സാമ്പത്തിക, ശാരീരിക അകലം പാലിച്ചിരുന്നെങ്കില്‍ പ്രതിപക്ഷത്തിന് ഇങ്ങനെ സമരം ചെയ്യേണ്ടി വരില്ലായിരുന്നു എന്നാണ് ഷാഫി പറമ്പില്‍ വിമര്‍ശിക്കുന്നത്.

ഏതു അഴിമതിയുടെയും മുന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഉണ്ട്. ചോദിക്കാന്‍ പാടില്ല എന്നു പറയാന്‍ ഇത് തമ്പ്രാന്റെ വകയല്ല, ജനാധിപത്യമാണ്. അസാധാരണ കാലത്തെ അസാധാരണ കൊള്ളക്കെതിരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസ് എന്‍ഐഎയുടെ അന്വേഷണത്തില്‍ വന്നതിനാല്‍ മുഖ്യമന്ത്രി രാജി വെക്കണം. അവതാരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളില്‍ ആണ് ഉള്ളത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നാണ് സ്വപ്ന സുരേഷ് സംസാരിക്കുന്നത്.

ഉന്നതരുടെ പേര് പറയാതിരിക്കാന്‍ സ്വപ്നക്ക് പരിശീലനം നല്‍കുകയാണ്. ഇതിനുള്ള ഗവേഷണം ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്നു. എന്‍ഐഎയുടെ അന്വേഷണത്തിനൊപ്പം സിബിഐ അന്വേഷണവും നടത്തണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു.

സ്വര്‍ണ്ണക്കടത്ത് വിവാദത്തിന്റെ പേരില്‍ സര്‍ക്കാരിനെതിരായുള്ള സമരത്തിന്റെ ഭാഗമായി എറണാകുളം കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലായിരുന്നു ഷാഫിയുടെ പ്രസ്താവന. ഉദ്ഘാടനം ചെയ്ത സമരത്തില്‍ പിവിസി പൈപ്പ് കൊണ്ട് ചതുരം ഉണ്ടാക്കി അതിനുള്ളില്‍ നിന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ ചെറിയ തോതില്‍ സംഘര്‍ഷവുമുണ്ടായി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!