ഉപ്പളയിൽ ലോറി തലകീഴായി മറിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

ഉപ്പളയിൽ ലോറി തലകീഴായി മറിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു

1 0
Read Time:1 Minute, 2 Second

ഉപ്പള: ഉപ്പള ഹനഫീ ബസാറിൽ ലോറി തലകീഴായി മറിഞ്ഞു മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.ടവർ നിർമ്മാണത്തിനാവശ്യമായ ഇരുമ്പ് ലോഡുമായി പോവുകയായിരുന്ന ലോറിയാണാ ഹൈവേ റോഡിന് കുറുകെ തല കീഴായി മറിഞ്ഞത്.

ലോറിയിലുണ്ടായിരുന്ന മൂന്ന് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. കര്‍ണ്ണാടകയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. എതിര്‍ദിശയില്‍ വന്ന ലോറിക്ക് ഇടിക്കാതിരിക്കാന്‍ വേണ്ടി വെട്ടിക്കുന്നതിനിടെയാണ് അപകടം.പോലീസും ഫയർഫോഴ്സും എത്തി ക്രെയിനുപയോഗിച്ചാണ് ലോറി റോഡിൽ നിന്ന് മാറ്റിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!