മംഗളൂരുവിൽ  വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 2കുട്ടികൾക്ക് ദാരുണാന്ത്യം

മംഗളൂരുവിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് 2കുട്ടികൾക്ക് ദാരുണാന്ത്യം

0 0
Read Time:1 Minute, 26 Second

മംഗളൂരു:

മംഗളൂരു ഗുറുപുര ബംഗ്ലഗുഡ്ഡെയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു രണ്ട് കൂട്ടികൾക്ക് ദാരുണാന്ത്യം. സഫ്വാൻ(16)സഹല(10) എനിനിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. സംവമറിഞ്ഞയുടനെ നാട്ടുകാരും, എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരും, പൊലീസും നാല് മണിക്കൂറോളം മണ്ണ് നീക്കിയുള്ള തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
മണ്ണിടിച്ചിലില്‍ സമീപത്തുള്ള മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും മണ്ണിനടിയിലായി. സമീപത്തുള്ള മറ്റ് നിരവധി വീടുകള്‍ അപകടത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സമീപത്തെ 14 വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
മന്ത്രി കോട്ട ശ്രീനിവാസ് പൂജാരിയും ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വീട് നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് മന്ത്രി പൂജാരി കുടുംബങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!