ന്യൂയോര്‍ക്ക്:
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളതും മരണം ഒരു ലക്ഷം കടന്നതും അമേരിക്കയിലാണ്. വളരെ വേഗത്തിലാണ് അമേരിക്കയില്‍ വൈറസ് പടര്‍ന്ന് പിടിച്ചത്. കോവിഡ് ബാധ അത തീവ്രമായി തന്നെ തുടരുകയാണ് അമേരിക്കയില്‍.
അതിനിടെ, മാസ്‌ക്ക് വിരുദ്ധ പ്രചാരണവും അമേരിക്കയില്‍ തകൃതിയായി അരങ്ങേറുകയാണ് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഫ്‌ളോറിഡയിലാണ് ഒരുകൂട്ടം ആളുകള്‍ മാസ്‌ക്ക് വിരുദ്ധ പ്രചാരണവുമായി രംഗത്തെത്തിയത്. വളരെ വിചിത്രമായ കാരണങ്ങളാണ് പലരും ഇതിന്റെ ഭാഗമായി മുന്നോട്ടു വയ്ക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ കൗണ്ടി കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് വലിയ ചര്‍ച്ചകള്‍ നടന്നു.
ഈ ചര്‍ച്ചയില്‍ സംസാരിച്ച പലരും വിചിത്രമായ ന്യായീകരണങ്ങളാണ് മാസ്‌ക്ക് ധരിക്കാത്തതിന് കാരണമായി നിരത്തിയത്.
‘ഞാന്‍ അടിവസ്ത്രം ധരിക്കാറില്ല. അതേ കാരണത്താല്‍ മാസ്‌ക്കും ധരിക്കില്ല’- മാസ്‌ക്ക് ധരിക്കാത്തതിന് ഒരു യുവതി നല്‍കിയ വിശദീകരണമാണിത്. ദൈവം നല്‍കിയ ശ്വസിക്കാനുള്ള സ്വാഭാവിക കഴിവിനെ മറയ്ക്കുന്നതാണ് മാസ്‌ക്ക് എന്നായിരുന്നു പ്രായമായ ഒരു സ്ത്രീ കാരണമായി പറഞ്ഞത്.