താക്കോല്‍ കൈനീട്ടി വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറക്കി ഇരുപതു മിനിട്ടില്‍ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ ഉടമസ്ഥനുണ്ടായുള്ളൂ

താക്കോല്‍ കൈനീട്ടി വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറക്കി ഇരുപതു മിനിട്ടില്‍ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ ഉടമസ്ഥനുണ്ടായുള്ളൂ

0 0
Read Time:2 Minute, 47 Second

യോർക് ഷെയർ:
ബ്രാന്‍ഡ് ന്യൂ ലംബോര്‍ഗിനി ഹുറാകാന്‍ സ്പൈഡര്‍ കാര്‍. യുകെയിലെ സ്റ്റാര്‍ട്ടിങ് വില £200,000 അഥവാ നമ്മുടെ ഏകദേശം 1.87 കോടി രൂപ എക്സ് ഷോറൂം വിലയുള്ള സൂപ്പര്‍ കാര്‍. താക്കോല്‍ കൈനീട്ടി വാങ്ങി ഷോറൂമില്‍ നിന്ന് പുറത്തിറക്കി ഹൈ വെയിലൂടെ ഇരുപതു മിനിട്ടില്‍ താഴെ നേരം ചീറിപ്പായാനുള്ള യോഗമേ അതിന്റെ ഉടമസ്ഥനുണ്ടായുള്ളൂ. അപ്പോഴേക്കും, ചാര നിറമുള്ള ആ ടു സീറ്റര്‍ കാര്‍ അപ്രതീക്ഷിതമായുണ്ടായ ഒരു മെക്കാനിക്കല്‍ തകരാറു കാരണം തന്നെത്താന്‍ നിന്നുപോയി, അതും ഹൈവേയിലൂടെ ചീറിപ്പാഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്നതിനിടെ.

തൊട്ടുപിന്നാലെ വന്നുകൊണ്ടിരുന്ന മറ്റൊരു കാര്‍. അതാകട്ടെ ഒരു സാധാരണ ഡെലിവറി വാന്‍. അത്രക്കൊന്നും വിലയില്ലാത്ത ഒരു പാവം കാര്‍.
ഹൈവേയില്‍ മുന്നില്‍ പോയിരുന്ന ലംബോര്‍ഗിനി അപ്രതീക്ഷിതമായി തകരാര്‍ കാരണം നിന്നുപോയപ്പോള്‍ പിന്നാലെവന്ന വാനിന് ചവിട്ടിയിട്ട് കിട്ടിയില്ല. നേരെ ഇടിച്ചു കയറി ആ കാര്‍ പുതുപുത്തന്‍ ലംബോര്‍ഗിനിയുടെ പിന്നിലേക്ക്. ഡ്രൈവര്‍ക്ക് തലക്ക് ക്ഷതമേറ്റ. പരിക്കുകള്‍ അത്ര ഗുരുതരമല്ലെങ്കിലും അയാളുടെ കാറിനും കാര്യമായ നാശനഷ്ടങ്ങളുണ്ടായി ആ ഇടിയില്‍.

യുകെയിലെ യോര്‍ക്ക് ഷെയറിലാണ് ഈ സംഭവം നടന്നത്. പിന്നിലിടിച്ച വാനിന്റെ കേടുപാട് അധികം പണം നഷ്ടമാകാതെ തന്നെ പണിചെയ്തെടുക്കാനായേക്കുമെന്നാണ് വര്‍ക്ക്ഷോപ്പുകള്‍ പറയുന്നത്. എന്നാല്‍, ഷോറൂമില്‍ നിന്ന് കോടികള്‍ നല്‍കി പുറത്തിറക്കി ഇരുപതു മിനിറ്റിനുള്ളില്‍ തന്നെ സംഭവിച്ച ഈ ക്രാഷില്‍ ലംബോര്‍ഗിനിക്കുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ ലക്ഷങ്ങള്‍ പൊടിക്കേണ്ടി വരും ഉടമയ്ക്ക്. “അവര്‍ ഇരുവര്‍ക്കും ഇന്‍ഷുറന്‍സ് ഉണ്ടെന്നു പ്രതീക്ഷിക്കുന്നു” എന്നാണ് ഒരു ക്രിസ് ഷോര്‍ട്ട്ലാന്‍ഡ് എന്നയാള്‍ ട്വീറ്റ് ചെയ്തത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!