Read Time:1 Minute, 7 Second
ന്യൂഡല്‍ഹി:
കോവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ പുനരാരംഭിക്കില്ല. ഇതുസംബന്ധിച്ച് അറിയിപ്പ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) വെള്ളിയാഴ്ച പുറത്തിറക്കി.
ഇന്ത്യയിലേക്കും ഇന്ത്യയില്‍നിന്നുമുള്ള അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ ജൂലൈ 15 വരെ അനുവദിക്കില്ല. വിലക്ക് കാര്‍ഗോ സര്‍വിസുകള്‍ക്ക് ബാധകമാകില്ല. ഡി.ജി.സി.എ അംഗീകരിച്ച സര്‍വിസുകള്‍ക്കും വിലക്കുണ്ടാകില്ല. മാര്‍ച്ച് 24 ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആഭ്യന്തര, അന്തരാഷ്ട്ര വിമാന സര്‍വിസുകള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിച്ചു.