കെ.സുരേന്ദ്രന്റെ നിര്യാണം ഐ എൻ ടി യു സി മംഗൽപാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി

കെ.സുരേന്ദ്രന്റെ നിര്യാണം ഐ എൻ ടി യു സി മംഗൽപാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി

2 0
Read Time:1 Minute, 7 Second

ഉപ്പള:
ഐ എൻ ടി യു സി ദേശീയ സെക്രട്ടറി, കെ പി സി സി ജനറൽ സെക്രട്ടറി, കണ്ണൂർ ഡി സി സി മുൻ പ്രസിഡന്റ്‌ തുടങ്ങി ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച സമുന്നതനായ നേതാവും, തൊഴിലാളി പ്രസ്ഥാനത്തിലും കോൺഗ്രസ്‌ പ്രസ്ഥാനത്തിലും പകരക്കാരനില്ലാത്ത ചുരുക്കം ചില നേതാക്കളിലൊരാളുമായ ശ്രീ. കെ. സുരേന്രന്ദ്രന്റെ ദേഹവിയോഗത്തിൽ ഐ എൻ ടി യു സി മംഗൽപാടി മണ്ഡലം കമ്മിറ്റി അനുസ്മരണം നടത്തി.

ഐ എൻ ടി യു സി നിയോജകമണ്ഡലം പ്രസിഡന്റ്‌ സത്യൻ സി ഉപ്പള, നിയോജകമണ്ഡലം സെക്രട്ടറി ഒ. എം. റഷീദ്, മണ്ഡലം പ്രസിഡന്റ്‌ വി. പി. മഹാരാജൻ, പ്രതീപ്കുമാർഷെട്ടി, മൊയ്തീൻകുഞ്ഞി, ഖാദർ കോസ് മോസ് എന്നിവർ സംബന്ധിച്ചു. ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രസംഗവും നടത്തി.

www.haqnews.in

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!