Read Time:1 Minute, 11 Second
കുമ്പള:
മുസ്ലിം ലീഗ് ആരിക്കാടി ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചു വരുന്ന ശിഹാബ് തങ്ങൾ റിലീഫ് സെൽ ആരിക്കാടി മേഖലയിലെ മദ്രസ്സകളിലെ നിർധരരായ 150ഓളം വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തക വിതരണത്തിന്റെ ഭാഗമായി ആരിക്കാടി പി കെ നഗർ അൽ മദ്രസത്തുൽ ബദ്‌രിയ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകം വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ അഷ്‌റഫ് കർള നിർവ്വഹിച്ചു,പി എസ് മൊയ്‌തീൻ ആരിക്കാടി പാഠപുസ്തകം വിതരണം ചെയ്തു,ബദ്‌രിയ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി അധ്യക്ഷത വഹിച്ചു,സദർ മുഅല്ലിം കരീം മുസ്‌ലിയാർ,മുനീർ സഖാഫി അബ്ബാസ് സൂപ്പി തുടങ്ങിയവർ സംസാരിച്ചു
ബി എ റഹ്‌മാൻ ആരിക്കാടി സ്വാഗതവും സവാദ് മുസ്‌ലിയാർ നന്ദിയും പറഞ്ഞു.