ഇന്ധന വില വർദ്ധനവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രതിഷേധ സമരം നടത്തി

ഇന്ധന വില വർദ്ധനവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രതിഷേധ സമരം നടത്തി

1 0
Read Time:1 Minute, 36 Second

ഉപ്പള:
ഇന്‌ധന വില വർദ്ധവിനെതിരെ മർച്ചന്റ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.
ലോക്ഡൗണിനെ തുടർന്ന് എല്ലാ മേഖലകളിലും ജനങ്ങൾ വലിയ പ്രയാസങ്ങൾ നേരിടുകയാണ്. കാർഷിക – വ്യാവസായിക – വ്യാപാര മേഖലകൾ തകർച്ചയുടെ വക്കിലാണ്. പല സ്ഥാപനങ്ങളും അടച്ച് പൂട്ടി പോകുന്നു. ഇതിനെ അതിജീവിക്കാൻ സർക്കാർ സഹായങ്ങൾ ഉണ്ടായേ തീരൂ. എന്നാൽ സകല മേഖലകളെയും പ്രതികൂലമായി ബാധിക്കുന്ന രീതിയിലാണ് കഴിഞ്ഞ കുറച്ച് നാളുകയായി ഇന്ധന വിലവർദ്ധനവ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരാഴ്ച്ചകൊണ്ട് ലിറ്ററിന് 8 രൂപയോളം വർദ്ധനവാണ് ഉണ്ടായത്. ചരക്ക്നീക്കത്തിന് വാടക വർദ്ധനവ് വരുന്ന സാധനങ്ങളുടെ വില വർദ്ധനവിനും കാരണമാകുന്നു.ചടങ്ങിൽ മർച്ചൻറ് യൂത്ത് വിംഗ് ഉപ്പള യൂണിറ്റ് പ്രസിഡന്റ് റൈഷാദ് അദ്ധ്യക്ഷത വഹിച്ചു, യൂണിറ്റ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു,യൂത്ത് വിംഗ് ജില്ലാ ജന:സെക്രട്ടറി അബ്ദുൽ ജബ്ബാർ,സന്ദീപ്,കലന്ദർ,റഫീഖ് പ്രിയ,ഷറഫുദ്ദീൻ,റഫീഖ്,അഷാഫ് തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!