കാസറഗോഡ്:
ഉക്കിനട്ക്കയിലെ മെഡിക്കൽ കോളേജിൽ കഴിയുന്ന കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും ദുബായ് മലബാർ കലാ സാംസ്കാരിക വേദിയും കാസർഗോഡ് ജില്ലയിലെ പ്രമുഖ ഫർണീച്ചർ ഗ്രൂപ്പായ തമാം ഫർണീച്ചർ ഗ്രൂപ്പ് ഓഫ് കമ്പനിയും ചേർന്നൊരുക്കിയ വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം ” തമാം അന്ന നിറവ് ” വിതരണം ചെയ്തു.
മഞ്ചേശ്വരം മണ്ഡലത്തിലെ സാമൂഹ്യ പ്രവർത്തന മേഘലയിൽ അറിയപ്പെടുന്ന ഒരു കൂട്ടം പ്രവർത്തകർ കഴിഞ്ഞ കുറേ ദിവസങ്ങളായി ഭക്ഷണ വിതരണവും,മറ്റും നടത്തി വരികയാണ്.
നൂറോളം വരുന്നയാളുകൾക്കാണ് ഉച്ചഭക്ഷണവും,ഫ്രൂട്ട്സുകളും വിതരണം ചെയ്തത്. സാമൂഹ്യ,സാംസ്കാരിക,വാണിജ്യ മേഖലയിലെ പ്രമുഖരായ അബൂ തമാം,ഹനീഫ് ഗോൾഡ് കിംഗ്,മാഹിൻ കേളോട്ട്,പി.എം സലീം,ഉമർ രാജാവ്,അബ്ദുല്ല മാദേരി,റൈഷാദ് ഉപ്പള,സൈനുദ്ദീൻ അട്ക്ക, അബ്ദുല്ല,ബഷീർ ആരോഗ്യ പ്രവർത്തകരായ രാജേഷ്, നർസിംഗ് ഹെഡ് അൽഫോൺസ സിസ്റ്റർ,മനു,ജയ,സിബി സെബാസ്റ്റ്യൻ,,ബേബി,ബാലൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.അഷ്റഫ് കാർലെ സ്വാഗതം പറഞ്ഞു.
കോവിഡ് ബാധിതർക്കും,ആരോഗ്യ പ്രവർത്തകർക്കും “തമാം അന്ന നിറവ്” വിതരണം ചെയ്തു
Read Time:1 Minute, 31 Second