രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ച്‌ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

0 0
Read Time:1 Minute, 33 Second

ഉപ്പള:
രാജ്യം കോവിടെന്ന മഹാ മാരിയിൽ പെട്ട് ഉഴലുമ്പോൾ, രോഗ വ്യാപനം തടയുവാനും രോഗ ബാധിതരെ സുശ്രൂഷിക്കാനും രാപ്പകൽ ഭേദമന്യേ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു.

മംഗൽപാടി താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദരം നൽകിയത്.രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിന്റെ ഭാഗമായാണ് ആഘോഷമില്ലാതെ ലളിതമായചടങ്ങ് സംഘടിപ്പിച്ചത്.മുതിർന്ന കോൺഗ്രസ്‌ നേതാക്കളെയും ചടങ്ങിൽ ആദരിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറി ഒ.എം.റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട്‌ സത്യൻ സി ഉപ്പള അദ്ധക്ഷത വഹിച്ചു.പി. എം.കാദർ, വി.പി.മഹാരാജൻ, മൻസൂർ കണ്ടത്തിൽ, മംഗൽപാടി താലൂക്ക് ഹോഡ്‌പിറ്റലിലെ ആരോഗ്യ പ്രവർത്തകർ, പ്രദീപ്‌ കുമാർ ഷെട്ടി,ചന്ദ്രശേഖര ഐല, കോസ്മോസ് മഹമൂദ്, മൊയ്‌ദീൻ ഐ എൻ ടി യൂ സി, ഓം കൃഷ്ണ, ഹുസൈൻ കുബണൂർ, വാസന്തി, ബഷീർ ബൈകിമൂല,പുഷ്പ, ഹാരിസ് മദർ ഗോൾഡ്, ലക്ഷ്മണൻ, ദേവകി, പ്രേമ, തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!