Read Time:1 Minute, 15 Second
മസ്ക്കറ്റ്:
കർണാടക ഇസ്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള ജാമിഅ അൽ കൗസർ ശരീഅത്ത് കോളേജിന്റെ അഭ്യുദയകാംക്ഷികളുടെ കൂട്ടായ്മയായ കെ എ സിയുടെ മസ്ക്കറ്റ് മത്ര കമ്മിറ്റി രൂപീകരിച്ചു.
മത്ര സുന്നി സെന്റർ മദ്രസയിൽ നടന്ന രൂപവത്കരണ യോഗത്തിൽ പ്രസിഡൻറ് അബൂബക്കർ സിദ്ദീഖ് അദ്ധ്യക്ഷത വഹിച്ചു. സുബൈർ ഹാജി ഉദ്ഘാടനം ചെയ്തു. കെ.എ.സി ഗൾഫ് ഓർഗനൈസർ ഷംസുദ്ദീൻ ഹനീഫ് ഹാജി സ്വാഗതവും പി കെ യൂസഫ് നന്ദിയും പറഞ്ഞു.
ഉപ്പള വൊർക്കാടി അബ്ദുൽ റഹ്മാനെ പ്രസിഡണ്ടായും,കെ.പി റഫീഖ് ചെങ്ങളായിയെ സെക്രട്ടറിയായും,മംഗലാപുരം അബൂബക്കറിനെ ട്രഷററായും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ കാസർഗോഡ്, ഹൈദർ സീരകത്ത്( വൈസ് പ്രസിഡണ്ട് ) സുഹൈൽ മേക്കുന്ന് അസീസ് നീലേശ്വരം ( ജോയിൻ സെക്രട്ടറി) ശൈഖ് അബ്ദുൽ റഹ്മാൻ അരിയിൽ യോഗം നിയന്ത്രിച്ചു.