പൈവളികെ:
കോവിഡ് കാലത്ത് ജനങ്ങളെ പിഴിയുന്ന വൈദ്യുതി വകുപ്പിന്റെ നിലപാടിനെതിരെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി .
പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ച് ലോക്ക് ഡൗൺ സമയത്ത് ആനുകൂല്യങ്ങൾ നൽകി സഹായിക്കുന്നു എന്ന പ്രതീതി ഉണ്ടാക്കി സർക്കാർ ദുരിത കായലിലേക്ക് തള്ളിവിടുന്ന കഴുത്തറുപ്പൻ നടപടി അവസാനിപ്പിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കുമെന്ന് ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയുമായ എ കെ എം അഷ്റഫ് താക്കീത് നൽകി.
അന്തുഞ്ഞി ഹാജി അധ്യക്ഷതവഹിച്ചു മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ZA കയ്യാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അസീസ് കളായി ,അബൂബക്കർ പെറുവാടി, ആദം ബള്ളൂർ, മൊയ്തുഹാജി സിറ്റി ഗോൾഡ്, ജില്ലാ വർക്കിങ് കമ്മിറ്റി അംഗം ഹനീഫ് ഹാജി ,മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ശിഹാബ് പൈവളികെ, സെക്രട്ടറി അൻഷാദ് മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി സക്കീർ പൊയ്യ ,പ്രവാസി ലീഗ് മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ഷാഫി ഹാജി, കെഎംസിസി ദുബായ് കാസർഗോഡ് ജില്ല ഭാരവാഹി മഹമൂദ് ഹാജി പൈവളിഗെ, പ്രവാസി ലീഗ് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് മോണു പരേരി, കെ എം സി സി ഖത്തർ കമ്മിറ്റി ഭാരവാഹി മുഹമ്മദ് ബായാർ,ഷക്കീർ പൊയ്യ, ബാവ പൊയ്യ ,എം എസ് എഫ് പഞ്ചായത്ത് നേതാക്കളായ ഷാഫി കായർകട്ട, ഉനൈസ് ബയാർ , സവാദ് തുടങ്ങിയവർ സംബന്ധിച്ചു.
വൈദ്യുതി ബിൽ; പൈവളികെ പഞ്ചായത്ത് നേതൃത്വത്തിൽ നടന്ന പ്രതിഷേധ സമരം സർക്കാരിന് താക്കീതായി
Read Time:2 Minute, 18 Second