വൈദ്യുതി ബില്ല്: സർക്കാർ തീവെട്ടി കൊള്ള നടത്തി ജനങ്ങളെ കൊഞ്ഞനം കുത്തുന്നു: ടി. എ.മൂസ

0 0
Read Time:2 Minute, 24 Second

ഉപ്പള:കോവിഡ് രോഗത്തിന്റെ മറവിൽ ഖജനാവിന്റെ പണം കൊള്ളയടിക്കുന്ന സർക്കാർ സാധാരണക്കാരന്റെ പോക്കറ്റിൽ കയ്യിട്ട് വാരാൻ തുടങ്ങിയതിന്റെ സൂചനയാണ് അമിത ഇലക്ട്രിസിറ്റി ബില്ലെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്‌ ടി.എ.മൂസ ആരോപിച്ചു.

മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി
കെ.എസ്.ഇ.ബി. ഓഫീസിലേക്ക് നടത്തുന്ന ധർണ്ണ സമരത്തിന്റെ ഭാഗമായി ഉപ്പള ഇലക്ട്രിക് ഓഫീസിന് മുന്നിൽ വെച്ച് നടന്ന ധർണ്ണ സമരം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് രോഗത്തിന്റെ ഭീതിതമായ അവസ്ഥയിൽ ദുരിതമനുഭവിക്കുന്ന മലയാളികളുടെ നട്ടെല്ല് തകർക്കുന്ന വൈദ്യുതി ബിൽ പിൻവലിക്കണം. ഇത്തരം ജനദ്രോഹ നടപടികൾ സർക്കാർ പുനഃപരിശോധിച്ചില്ലെങ്കിൽ മുസ്ലിം ലീഗ് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ടി.എ.മൂസ മുന്നറിയിപ്പ് നൽകി. മുസ്ലിം ലീഗ് പഞ്ചായത്ത്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണ സമരത്തിൽ പ്രസിഡന്റ്‌ പി.എം.സലീം അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ഗോൾഡൻ മൂസ കുഞ്ഞി സ്വാഗതം പറഞ്ഞു. പഞ്ചായത്ത്‌ ബോർഡ്‌ പ്രസിഡന്റ്‌ ശാഹുൽ ഹമീദ്, ഉമ്മർ രാജാവ്,എം. കെ. അലി മാസ്റ്റർ, ഷേഖ് ആദം സാഹിബ്, യൂസഫ് ഹേരൂർ,
ബി. എം.മുസ്തഫ,
കെ. എഫ്. ഇഖ്ബാൽ ഉപ്പള, അബ്ദുൽ റഹ്മാൻ ബന്തിയോട്, റഹ്മാൻ ഗോൾഡൻ,വടകര അബൂബക്കർ, മുഹമ്മദ്‌ ഉപ്പളഗേറ്റ്, അബ്ദുൽ റഹ്മാൻ വളപ്പ്, ആസിഫ് പി. വൈ, നമീസ്, മുഫാസി കോട്ട,ശറഫുദ്ധീൻ, ഇബ്രാഹിം മോഹമിന്, മെഹമൂദ് കൈകമ്പ ചെമ്മി പഞ്ചാര, താഹിർ, ഇർഷാദ് മള്ളങ്കൈ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു സംസാരിച്ചു.
ട്രഷറർ ഉമ്മർ അപ്പോളൊ നന്ദി പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!